73 വർഷം പഴക്കമുള്ള ജീർണാവസ്ഥയിലായ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടമൊരുങ്ങുന്നു പനമറ്റം വെളിയന്നൂർ ദേശാഭിമാനി വായനശാലയ്ക്ക്. പുതിയ മന്ദിരം പണിയാൻ 10 ലക്ഷം രൂപയാണ് മാണി സി.കാപ്പൻ എം.എൽ.എ.യുടെ ഫണ്ട് അനുവദിച്ചത്.  പതിമൂവായിരത്തിലേറെ പുസ്തകങ്ങളുമായി വായനാരംഗത്തും സാമൂ ഹിക സേവനരംഗത്തും സജീവമായ എ ഗ്രേഡ് ലൈബ്രറിയാണിപ്പോൾ ദേശാഭിമാനി വായനശാല.
1949-ൽ വാടകക്കെട്ടിടത്തിൽ തുടങ്ങിയ വായനശാലയാണിത്. വായനശാലയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരിൽ പ്രധാനി കൊച്ചുമുണ്ടക്കൽ നാരായ ണൻ നായരായിരുന്നു. 1954-ൽ നാട്ടുകാരുടെ സഹകരണത്തോടെ ആയില്ലൂർ നാരാ യണൻ നായർ പ്രസിഡന്റായ ഭരണസമിതി രണ്ട് സെന്റ് ഭൂമി വാങ്ങി പണിത കെട്ടിട മാണ് ഇപ്പോഴുമുള്ളത്. വിളക്കുമാടം സ്വദേശി കല്ലംമാക്കൽ ശങ്കരൻ നായരിൽ നിന്ന് 100 രൂപ വില തിട്ടപ്പെടുത്തിയാണ് സ്ഥലം വാങ്ങിയത്.
അക്കാലത്ത് വൈദ്യുതിയില്ലാത്തതിനാൽ വൈകുന്നേരങ്ങളിൽ മണ്ണെണ്ണവിളക്കുകൾ കത്തിച്ചുവെച്ച് ആ വെളിച്ചത്തിലാണ് പുസ്തകവായന നടത്തിയിരുന്നത്.ബാലവേദി, വനിതാവേദി, യുവത, വയോജന വേദി,വനിതാ കാർഷിക കൂട്ടായ്മ എന്നിവ പ്രവർത്തിച്ചു വരുന്നു. കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന് കീഴിലെ എ ഗ്രേഡ് വായനശാലയാണിപ്പോൾ ദേശാഭിമാനി വായനശാല.