പമ്പാവാലിയെ പരിസ്ഥിതി ലോല മേഖലയാക്കിയ വനം വകുപ്പിന്റെ കരട് വിജ്ഞാ പ നത്തിനെതിരെ പ്രകടനമായെത്തിയ കർഷകർ ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുമ്പിൽ പ്രതി ഷേധം പ്രകടിപ്പിച്ച് ധർണയായി സമരം നടത്തി. പ്രദേശത്തെ ആയിരക്കണക്കിന് കുടും ബങ്ങളെ കുടിയിറക്കുന്ന പരിസ്ഥിതി ലോല മേഖലാ വിജ്ഞാപനം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ധർണ ഉത്ഘാടനം ചെയ്ത് ആന്റോ ആന്റണി എം പി പ്രഖ്യാപി ച്ചു.
എഴുകുംമണ്ണ് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിലാണ് കർഷക രോഷം പ്രതിഷേധ ധർണ യായി ശ്രദ്ധേയമായത്. വനം വകുപ്പ് പുറത്തിറക്കിയ കരട് വിജ്ഞാപനം ഈ നാട്ടിൽ പ്ര യോഗിക്കാമെന്ന് കരുതേണ്ടന്ന് എം പി പറഞ്ഞു. കർഷകരാണ് ഈ രാജ്യത്തിന്റെ നട്ടെ ല്ല്. അത് ചവിട്ടി മെതിച്ച് പരിസ്ഥിതിയെ പഴി പറയാൻ എന്ത് അവകാശമാണ് വനം വ കുപ്പിനുള്ളതെന്ന് എം പി ചോദിച്ചു. പരിസ്ഥിതിയെ പരിപാലിക്കുന്ന കർഷകരാണ് കേ രളത്തിലേത്. അതുകൊണ്ടാണ് വനം കയ്യേറ്റം ഏറ്റവും കുറഞ്ഞ നാടായി കേരളം മാറി യത്. ഓരോ പ്രശ്നങ്ങൾ കുത്തിപ്പൊക്കി കർഷകരെ പലപ്പോഴായി ദ്രോഹിക്കുന്നത് നിർ ത്തിയാൽ ഈ രാജ്യം രക്ഷപ്പെടുമെന്ന് ആന്റോ ആന്റണി എം പി പറഞ്ഞു.
അല്ലാത്ത പക്ഷം സഹികെട്ടവരുടെ സമരങ്ങളായിരിക്കും ഇനി കാണാൻ പോവുകയെന്ന് എം പി മുന്നറിയിപ്പ് നൽകി. കർഷക സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പ്രകാശ് പുളിക്കൻ അധ്യക്ഷത വഹിച്ചു. പെരുനാട് പഞ്ചായത്ത്‌ അംഗം ഉഷാകുമാരി രാധാകൃ ഷ്ണൻ, ജെയിംസ് ആലപ്പാട്ട്, ഒ ജെ കുര്യൻ, കെ പി ഗംഗാധരൻ ആചാരി, മാത്യു ജോസ ഫ് മഞ്ഞപ്പള്ളിക്കുന്നേൽ, വക്കച്ചൻ കാരുവള്ളി, ബിനു നിരപ്പേൽ, ബിജു കായപ്ലാക്കൽ, മേരിക്കുട്ടി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. എയ്ഞ്ചൽവാലിയിൽ നിന്നാരംഭിച്ച പ്രകടനത്തിന് വിജി മേലേമുറിയിൽ, പ്രിൻസ് ഇളംപുരയിടത്തിൽ, റോയിസ് ആലപ്പാട്ട്, സിന്ധു പാറക്കൽ, സിബി അഴകത്ത്, ജോസഫ് കുന്നേൽമുറി, ബോബൻ പള്ളിക്കൽ, ജോൺസൺ കിഴുകണ്ടയിൽ, അനീഷ് മൈലമൂട്ടിൽ, സാമുവേൽ പാമ്പാക്കട, സജി കവളംമാക്കൽ, തോമസ് പന്തല്ലൂപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.