പറമ്പില്‍ കെട്ടിയിട്ട ആടിനെ വനത്തില്‍ ചത്തനിലയില്‍ കണ്ടെത്തി. ആടിന്റെ ക ഴുത്തിലും വയറിലും കടിയേറ്റിട്ടുണ്ട്. പമ്പാവാലി തലമഠത്തില്‍ വര്‍ഗീസിന്റെ ആടാ ണ് വന്യമൃഗത്തിന്റെ കടിയേറ്റ് ചത്തനിലയില്‍ വനത്തില്‍ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം പകലാണ് സംഭവം.

പറമ്പില്‍ കെട്ടിയ ആടിനെ വൈകീട്ട് കൂട്ടിലേക്ക് അഴിച്ചുകെട്ടാന്‍ ഗൃഹനാഥന്‍ എ ത്തിയപ്പോള്‍ ആടിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് ചത്തനിലയില്‍ കണ്ടെത്തിയത്. പെരിയാര്‍ കടുവാ സങ്കേത്തിന്റെ അതിര്‍ത്തി പ്രദേ ശമാണിവിടം. ചെന്നായ്, പുലി, കടുവ ഇവയിലേതെങ്കിലുമാകാം ആടിനെ കൊന്നതെ ന്നാണ് വനപാലകരുടെ നിഗമനം. കാട് നിറഞ്ഞ പ്രദേശമായതിനാല്‍ മൃഗത്തിന്റെ കാല്‍പ്പാദം നോക്കി അടയാളം കണ്ടെത്താനുമായില്ല.