ബഫർ സോൺ വിഷയത്തിൽ ആശങ്ക പരിഹരിക്കാൻ സർക്കാർ പുതിയ ഭൂപടം പ്രസി ദ്ധീകരിച്ചെങ്കിലും, പുതിയ ഭൂപടത്തിലും കോട്ടയം ജില്ലയിലെ ജനവാസ മേഖലകൾ വ നമേഖലയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. എരുമേലി പഞ്ചായത്തിലെ ഏയ്ഞ്ചൽ വാലി, പമ്പാവാലി മേഖലകളാണ് പുതിയ ഭൂപടത്തിലും വനമേഖലയിൽ ഉൾപ്പെടുത്തി യിട്ടുള്ളത്. ഇതിനെതിരെയുള്ള പ്രതിഷേധമാണ് എരുമേലി എയ്ഞ്ചൽവാലി പ്രദേശ ത്ത് ഉയരുന്നത്.

പ്രതിഷേധിച്ചെത്തിയ നൂറ് കണക്കിന് പ്രദേശ വാസികൾ ചേർന്ന് വനംവകുപ്പിന്റെ ബോർഡുകൾ പിഴുതുമാറ്റി. ഇളകിമാറ്റിയ ബോർഡുമായി റേഞ്ച് ഓഫീസിന് മുന്നിൽ പ്രദേശവാസികളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. അയ്യായിരത്തോളം ജനങ്ങൾ താമസിക്കുന്ന പ്രദേശമാണ് ഇവിടം. എന്നാൽ ഉപഗ്ര സർവേയിൽ ഏയ്ഞ്ചൽ വാലിയിലെ പതിനൊന്നും പന്ത്രണ്ടും വാർഡുകൾ വനമേഖലയാണെന്നായിരുന്നു രേ ഖപ്പെടുത്തിയിരുന്നത്. അതായത് ബഫർ സോൺ മേഖലയല്ല. പകരം വനമേഖലയെന്ന് രേഖപ്പെടുത്തി.

അയ്യായിരത്തോളം ജനങ്ങൾ താമസിക്കുന്ന പ്രദേശത്തെ വനമേഖലയായി രേഖപ്പെടു ത്തിയതിനെതിരെ പ്രദേശത്ത് വലിയ പ്രതിഷേധമുണ്ടായി. രേഖപ്പെടുത്തിയതിലെ പി ഴവെന്നും പരിഹരിക്കുമെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. പ്രശ്ന പരിഹാര ത്തിന് വനംമന്ത്രിക്ക് പ്രദേശവാസികൾ നേരിട്ട് പരാതി നൽകി. ഇതിന് പിന്നാലെയാ ണ് പ്രസിദ്ധീകരിച്ച പുതിയ ഭൂപടത്തിലും ഈ മേഖലകൾ വനംമേഖലയിൽ തന്നെ ഉൾ പ്പെടുത്തിയിരിക്കുന്നത്.

ഭൂപടം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ബഫർസോൺ പ്രശ്നത്തിൽ സർക്കാരിന് മുന്നി ൽ പരാതി പ്രളയമാൺ്. 12000 ലേറെ പരാതികളാണ് ഇത് വരെ കിട്ടിയത്. ഉപഗ്രഹ സ ർവേ റിപ്പോർട്ടിന്മേലും ഇന്നലെ പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലുമാണ് പരാതികൾ. സ്വന്തം വീടുകളും കെട്ടിടങ്ങളും ബഫർ പരിധിയിൽ പെട്ടതിന്റെ ഫോട്ടോകൾ സ ഹിതമാണ് പല പരാതികളും. ജനുവരി 11 ന് സുപ്രീം കോടതി കേസ് പരിഗണിക്കും മുൻപ് ഫീൽഡ് സർവേ നടത്തി റിപ്പോർട്ടുകൾ പുതുക്കി നൽകണം എന്നതാണ് സർ ക്കാരിന് മുന്നിലെ വെല്ലുവിളി.