ജനപ്രിയ നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ.വി. അനിൽ രചന നിർവഹിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് ‘പള്ളിമണി’. കലാസംവിധായകനും ബ്ലോഗറു മായ അനിൽ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എൽ.എ പ്രൊഡക്‌ഷൻ സിന്റെ ബാനറിൽ ലക്ഷ്മി അരുൺ മേനോൻ ആണ് നിർമാണം.

ശ്വേതാ മേനോൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലൂടെ നിത്യാ ദാസ് നായികാ പദവിയിലേക്ക് തിരിച്ചെത്തുന്നു. കൈലാഷ്, ദിനേശ് പണിക്കർ, ഹരി കൃഷ്ണൻ തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിലുണ്ട്. ഇരുപതിലേറെ ജനപ്രിയ നോ വലുകളും പന്ത്രണ്ട് മെഗാസീരിയലും എഴുതിയ കെ.വി അനിലിന്റെ മൂന്നാമത്തെ സിനിമയാണ് ‘പള്ളിമണി’. അനിയൻ ചിത്രശാലയാണ് കലാസംവിധാനം.കലാസംവി ധാനം സജീഷ് താമരശ്ശേരി. നാൽപ്പത് ലക്ഷം രൂപ ചെലവാക്കി നിർമ്മിക്കുന്ന മൂന്ന് നിലകളുള്ള പള്ളിയുടെ സെറ്റ് ആണ് ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്ന്.