പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തി. ധാരണപ്രകാരം കോണ്‍ഗ്രസിലെ ജിജി അഞ്ചാനി രാജി വച്ച ഒഴിവില്‍ കേരള കോണ്‍ഗ്രസ് – എമ്മിലെ ഷാജി ഐസക് ഇല്ലിക്കല്‍ പ്ര സിഡന്റായി. രണ്ടംഗങ്ങളുള്ള എല്‍ഡിഎഫ് അഞ്ച് അംഗങ്ങളുള്ള യുഡി എഫിനെ പിന്‍തുണച്ചു. എതിര്‍സ്ഥാനാര്‍ഥി ബിജെപിയിലെ കെ.കെ. വിപിനചന്ദ്രനെ ഏഴു വോട്ടുകള്‍ക്കാണ് യുഡിഎഫ് പരാജയപ്പെടുത്തിയ ത്. കോണ്‍ഗ്രസിന് മൂന്നും കേരള കോണ്‍ഗ്രസിന് രണ്ടും അംഗങ്ങളാണു ള്ളത്.

കേരള കോണ്‍ഗ്രസിലെ ഒരംഗം മുന്‍പ് അയോഗ്യയായതോടെ ഒരു വാര്‍ ഡില്‍ ഒഴിവുണ്ട്. യുഡിഎഫിലെ മുന്‍ധാരണ പ്രകാരം ആദ്യ ഒന്നേകാല്‍ വര്‍ഷവും അവസാന ഒന്നേകാല്‍ വര്‍ഷവും കേരള കോണ്‍ഗ്രസിനും ഇട യ്ക്കുള്ള രണ്ടരവര്‍ഷം കോണ്‍ഗ്രസിനും പ്രസിഡന്റ് സ്ഥാനം എന്നതായി രുന്നു. കേരള കോണ്‍ഗ്രസിലെ വനിത അംഗം അയോഗ്യയായതിനെ ത്തുടര്‍ന്ന് യുഡിഫ് – ബിജെപി കക്ഷി നില 5 – 5 എന്ന നിലയിലെത്തിയിരു ന്നു. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് യുഡിഎഫിനെ പിന്തുണച്ചത്.