പാറത്തോട് ഗ്രാമ പഞ്ചായത്ത് 13-ാം വാർഡിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ വിവിധ പദ്ധതികളിലായി നടത്തിയ 2 കോടി 27 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. വാർഡ് മെമ്പർ എൻ.ജെ.കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ച യോഗ ത്തിൽ ജില്ലാ പഞ്ചായത്ത് അംഗം കെ. രാജേഷ് സമ്മേളനം ഉൽഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് ഫണ്ട് 25 ലക്ഷം രൂപ ഉപയോഗിച്ച്   പണി കഴിപ്പിച്ച സാംസ്കാരിക നില യം, K.രാജേഷ്  പൊതു ജനങ്ങൾക്ക് സമർപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോസഫ് , പാറത്തോട് പഞ്ചായത്ത് പ്ര സിഡന്റ് ബിന്ദു സജീവ്, വൈസ് പ്രസിഡന്റ് ഡയസ്  കോക്കാട്ട് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോഫി ജോസഫ് , 7-ാം വാർഡ് മെമ്പർ റസീന മുഹമ്മദ് കുഞ്ഞ് എന്നിവർ പദ്ധ തികളുടെ ഉദ്ഘാടനം നിർവഹിച്ചു.
പാലമ്പ്ര ഗദ് സെമൻ പള്ളി വികാരി റവ. ഫാദർ ഡോ. ജോസ് വലിയമറ്റം , വി.എം. ഷാ ജഹാൻ, മോഹനൻ മൂഴിത്തറ, ബിബിൻ ബേബി എന്നിവർ ആശംസകൾ അർപിച്ചു സം സാരിച്ചു.വാർഡുതല സെക്രട്ടറി സിന്ധു മോഹനൻ സ്വാഗതവും കോർഡിനേറ്റർ രാമച ന്ദ്രൻ നെടുവേലിൽ കൃതജ്ഞതയും രേഖപ്പെടുത്തി. ജനക്ഷേമ പ്രവർത്തനങ്ങൾക്കായി സൗജന്യമായി സ്ഥലം നല്കിയ കൊണ്ടൂപ്പറമ്പിൽ റെന്നിച്ചൻ, കൊല്ലംകുളം കെ. എബ്ര ഹാം തോമസ്, തോമസ് കെ. ജോർജ്, മാളിയേക്കൽ ഔസേപ്പച്ചൻ, ഐക്കര ജോസഫ് തോമസ് എന്നിവരെയും പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയ കോൺട്രാക്ട ർമാരായ ടോമി പന്തലാനി,  അജേഷ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.