ആനക്കല്ല് പുല്ലാട്ട് പാലത്തിന്റെ നവീകരണം പുരോഗമിക്കുന്നു.റോഡ് ഇൻഫ്രാസ്ട്ര ക്ച്ചറൽ കമ്പനി കേരള ലിമിറ്റഡിന്റെ മേൽ നോട്ടത്തിലാണ് നിർമ്മാണം പുരോഗമിക്കു ന്നത്. ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയാണ് ആനക്കല്ല് പാലം,ഇല്ലി വളവിന് സമീപമുള്ള പുല്ലാട്ട് പാലം ,തിടനാട് ടൗണിലെ പാലം എന്നിവ നവീകരിക്കാൻ അനുവദി ച്ചിരിക്കുന്നത്.

മൂന്ന് ഇടങ്ങളിലും നിലവിലെ പാലത്തിന്റെ വീതി കൂട്ടി നവീകരിക്കുന്ന ജോലികളാണ് നടക്കുന്നത ഇതിൽ ആനക്കല്ല് പുല്ലാട്ട് പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ അതി വേഗം പുരോഗമിക്കുകയാണ്. റോഡ് ഇൻഫ്രാസ്ട്രക്ച്ചറൽ കമ്പനി കേരള ലിമിറ്റഡിന്റ മേൽനോട്ടത്തിലാണ് നവീകരണ ജോലികൾ നടക്കുന്നത്.റോഡ് പണി പൂർത്തിയായിട്ടും പാലത്തിന്റെ വീതി കൂട്ടാൻ അധികൃതർ തയ്യാറാകാതിരുന്നത് നേരത്തെ പ്രതിക്ഷേധങ്ങ ൾക്ക് കാരണമായിരുന്നു. തുടർന്ന് മന്ത്രിതല ഇടപെടൽ ഉണ്ടായതോടെയാണ് വീണ്ടും ഫ ണ്ടനുവദിക്കുകയും പാലത്തിന്റെ വീതി കൂട്ടിയുള്ള നവീകരണ ജോലികൾ ആരംഭിക്കു കയും ചെയ്തത്.തിടനാട് പാലത്തിന്റെ വീതി കൂട്ടിയുള്ള നവീകരണ പ്രവർത്തനങ്ങളും ഇതോടൊപ്പ അ ന്തിമഘട്ടത്തിലാണ്.’ രണ്ടു പാലങ്ങളുടെയും നവീകരണ ജോലികൾ പൂർത്തിയാകുന്ന മു റയ്ക്ക് ആനക്കല്ല് പാലത്തിന്റെ പണികൾ ആരംഭിക്കും .പുല്ലാട്ട് പാലത്തിന് സമീപം വാഹനങ്ങൾ സ്ഥിരമായി അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ ഇവിടെ മതിയായ സുരക്ഷ ഒരുക്കണമെന്നും ഇതിനിടെ ആവശ്യമുയർന്നിട്ടുണ്ട്.