പൊന്‍കുന്നം:കനത്ത മഴയില്‍ ഇരുപത്തൊന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമു ള്ള സംസ്ഥാനപാതയായ പാലാ-പൊന്‍കുന്നം റോഡില്‍ രണ്ടാഴ്ചക്കു ള്ളില്‍ 20 അപകടം;14ണ്ണവും പൊന്‍കുന്നം മുതല്‍ പൈക വരെയുള്ള 11 കിലോമീറ്റര്‍ ദൂരത്തില്‍. വാഹനയാത്രികരുടെ മാത്രമല്ല, കാല്‍നടയാത്ര ക്കാരുടെ ജീവനും വിലപറഞ്ഞാണ് പി.പി.റോഡിലെ ഭീതിദമായ ഗതാ ഗതം.പൊന്‍കുന്നം അട്ടിക്കല്‍ മുതല്‍ ഇളങ്ങുളം വരെയുള്ള ഭാഗത്ത് ഒരു വര്‍ഷത്തിനിടെ നടന്നത് മുപ്പതിലേറെ അപകടങ്ങളാണ്.ഈ പ്രദേശത്തുതന്നെ ഇക്കാലയളവില്‍ വിവിധ വാഹനാപകടങ്ങളിലാ യി എട്ടുപേര്‍ മരിച്ചു.ഈ മാസം 14-ന് രാത്രി ബസില്‍നിന്നിറങ്ങി അട്ടിക്ക ല്‍ പ്രശാന്ത് നഗറില്‍ റോഡിനു കുറുകെ കടന്ന യുവാവ് വാനിടിച്ച് മരിച്ച താണ് ഏറ്റവുമൊടുവില്‍ നടന്ന സംഭവം. രണ്ടാഴ്ചക്കുള്ളില്‍ അട്ടിക്കലി നും ഒന്നാം മൈലിനുമിടയില്‍ നാല് അപകടം നടന്നു. പി.പി.റോഡ് ഹൈ വേയായി നവീകരിച്ചതിനുശേഷമാണ് ഏറെ അപകടങ്ങളും. ഇതേ സ്ഥല ത്ത് ക്ലിനിക്കില്‍ ചികിത്സ തേടിയെത്തിയവരുടെ വാഹനങ്ങള്‍ക്കിടയി ലേക്ക് കാര്‍ പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചതും ഈ വര്‍ഷമാണ്. അട്ടി ക്കല്‍ പള്ളിയിലേക്ക് ഓട്ടോറിക്ഷയിലെത്തിയ ആള്‍ ടൂറിസ്റ്റ് ബസിടിച്ച് മരിച്ചതും മറക്കാറായിട്ടില്ല. ഏറെ അപകടങ്ങള്‍ക്കും കാരണം അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ്. അട്ടിക്കല്‍, പ്രശാന്ത് നഗര്‍ ഭാഗ ത്ത് ഹൈവേയുടെ അലൈന്‍മെന്റിലെ തകരാറും അപകടങ്ങള്‍ക്ക് കാര ണമാകുന്നുവെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.നേരത്തേ തയ്യാറാക്കിയ അലൈന്‍മെന്റില്‍നിന്ന് വ്യത്യസ്തമായാണ് റോഡ് നിര്‍മിച്ച തെന്ന് പരിസരവാസികള്‍ പറഞ്ഞു.കാല്‍നടയാത്രികരും സുരക്ഷിതരല്ലിവിടെ ഇരുട്ടു ള്ള സമയത്ത് ഇരുഭാഗത്തേക്കും വാഹന ങ്ങള്‍ പോകുമ്പോള്‍ തീവ്രവെളിച്ചത്തില്‍ കാ ല്‍നടയാത്രക്കാരെ ഡ്രൈവര്‍ മാര്‍ കാണില്ല. പുലര്‍ച്ചെയുള്ള വ്യായാമനടത്തക്കാരാണ് ഏറെ ശ്രദ്ധി ക്കേണ്ടത്. കഴിഞ്ഞ വര്‍ഷം അട്ടിക്കലില്‍ നടക്കാനിറങ്ങിയയാളെ വാഹന മിടിച്ചിട്ട വിവരം വഴിയാത്രക്കാര്‍ അറിയുന്നത് രണ്ടു മണിക്കൂറിനു ശേഷമാണ്. ഓട യിലേക്കു മറിഞ്ഞ വാഹനത്തിലുണ്ടായിരുന്നവരെ പരിസര വാസികള്‍ ആശുപത്രി യിലാക്കിയെങ്കിലും വാഹനത്തിനടിയില്‍ ഓടയി ല്‍ പരിക്കേറ്റ് കിടന്ന കാല്‍നടയാത്ര ക്കാരനെ ആരും കണ്ടില്ല. പിന്നീട് നേ രം പുലര്‍ന്നപ്പോഴാണ് രക്തം വാര്‍ന്ന് മരിച്ച നി ലയില്‍ ഇദ്ദേഹത്തെ കാ ണുന്നത്.

ലോകനിലവാരത്തില്‍ നിര്‍മിച്ച റോഡില്‍ അമിതവേഗവും അശ്രദ്ധയുമാണ് അപകട ങ്ങള്‍ക്ക് കാരണമെന്നു പൊലീസ് പറയുന്നു. റോഡില്‍ സ്പീ ഡ് ക്യാമറ, വേഗനിയ ന്തണ സംവിധാനങ്ങള്‍ എന്നിവ ഒരുക്കാന്‍ പൊലീ സ് നല്‍കിയ നിര്‍ദേശം റോഡ് സേ ഫ്ടിയുടെ ഫയലില്‍ ഉറങ്ങാന്‍ തുടങ്ങി യിട്ടു കാലങ്ങളായി.

ശ്രദ്ധിക്കേണ്ടത്….

പുലര്‍കാലനടത്തം ശീലമാക്കിയവര്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പെടത്തക്കവിധം പ്രതിഫലനശേഷിയുള്ള വസ്ത്രങ്ങള്‍ ധരിക്കണം. ശബരിമല സീസണ്‍ തുടങ്ങാറായി. വാഹനങ്ങള്‍ നിരനിരയായി പായുന്ന കാലമാണ ത്.ഇക്കാലയളവില്‍ കാല്‍നടയാത്ര ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഭാ രവണ്ടികള്‍ ഒഴികെയുള്ള വാഹനങ്ങള്‍ മണി ക്കൂറില്‍ 80 കിലോമീറ്ററില്‍ കുറയാത്ത വേഗത്തിലാണ് പായുന്നത്. വഴിയാത്രക്കാര്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ ഇരുവശത്തും അകലെനിന്നുപോലും വാഹനങ്ങളെത്തു ന്നില്ലെന്ന് ഉറപ്പുവരുത്തണം.

വേഗനിയന്ത്രണ സംവിധാനം വേണം ശബരിമല സീസണില്‍ അനിയന്ത്രിതമായ വാഹ നത്തിരക്കുള്ള റോഡാവും പി.പി.റോഡ്. സുരക്ഷാക്രമീ കരണങ്ങള്‍ ഏര്‍പ്പെടുത്തിയി ല്ലെങ്കില്‍ അപകടങ്ങളൊഴിഞ്ഞ ദിനങ്ങളു ണ്ടാകില്ല. മുന്‍വര്‍ഷം സ്പീഡ് ബ്രേക്കറുക ള്‍ സ്ഥാപിച്ചിരുന്നു റോഡില്‍ അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍. എന്നാല്‍ ഹൈവേ യില്‍ സ്പീഡ് ബ്രേക്കറുകള്‍ അനുവദനീയമല്ലാത്തതിനാല്‍ പിന്നീട് ഇവ നീക്കംചെ യ്തു. എന്നാല്‍ തിരക്കേറിയ കാലത്ത് താത്കാലിക സംവിധാനമായെ ങ്കിലും സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടു ണ്ട്.