സര്‍ക്കാര്‍ തലത്തില്‍ കൂണുകള്‍ പോലെ പകല്‍ വീടുകള്‍ ഉണ്ടെങ്കിലും പ്രവര്‍ത്തിക്കുന്ന വ ചുരുക്കമാണ്. ഇതിനെല്ലാം അപവാദമാണ് കാഞ്ഞിരപ്പള്ളി തമ്പലക്കാട് കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പകല്‍വീട്.

ഇത് തമ്പലക്കാട്ടെ മുത്തശ്ശിമാരുടെ നഴ്‌സറി. അതൊരു വലിയ തുടക്കമായി. പകല്‍നേ രങ്ങളില്‍ ഈ കിളിക്കൂട്ടില്‍ വന്നു വിശ്രമിക്കുന്നത് 24 മുത്തശ്ശിമാര്‍. കാഞ്ഞിരപ്പള്ളി തമ്പലക്കാട്ടെ കാരിശ്ശേരി തറവാട്ടിന്റെ 300 വര്‍ഷം പഴക്കമുള്ള വീടിന്റെ പൂമുഖത്തി രുന്ന് 87-കാരിയായ തങ്കമ്മ ഇത് പറയുമ്പോള്‍ മുത്തശ്ശിമാര്‍ ചുറ്റും കൂടി. സോപ്പ്, മെഴു കുതിരി, സാമ്പ്രാണി, പേപ്പര്‍ബാഗ് തുടങ്ങി ഒട്ടേറെ നിത്യോപയോഗ സാധനങ്ങളുണ്ടാ ക്കുന്നതിന്റെ തിരക്കൊരിടത്ത്.

തമ്പലക്കാട് താഴത്തുകാവ് കുടിവെള്ളപദ്ധതിക്ക് 15 വര്‍ഷം മുമ്പ് ഒമ്പതു സെന്റ് സ്ഥ ലവും പണവും നല്കിയതും തങ്കമ്മയായിരുന്നു. താഴത്തുകാവില്‍ കോളനിയിലെ നൂ റോളം കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്ന പദ്ധതിയാണിത്. കാരിശ്ശേരി അഡ്വ. പി ആര്‍.നാരായണപ്പണിക്കരുടെ മകളാണ് നാട്ടുകാരുടെ ‘ടീച്ചറമ്മ’യായ കെ.എന്‍.തങ്കമ്മ. ആര്‍മി ഓഫീസറായിരുന്ന പരേതനായ പി.എന്‍.കേശവന്‍നായരുടെ ഭാര്യ. തമ്പലക്കാട് എന്‍.എസ്.എസ്. സ്‌കൂളില്‍ 30 വര്‍ഷം ഹിന്ദി അധ്യാപികയായിരുന്നു. 2003-ലാണ് അവര്‍ ‘മാനവോദയം’ തുടങ്ങിയത്. പാവപ്പെട്ടവര്‍ക്ക് മാനുഷികസഹായം എന്നായി രുന്നു ലക്ഷ്യം.

മക്കളുടെ ശതാഭിഷേകസമ്മാനമായി മൂന്നുവര്‍ഷം മുമ്പാണ് പകല്‍വീടിനു തുടക്കമിട്ടത്. ആദ്യം 10 മുത്തശ്ശിമാരാണ് പകല്‍വീട്ടിലേക്കെത്തിയത്. വാര്‍ഡംഗം മണി രാജുവാണ് അര്‍ഹരെ കണ്ടെത്തിയത്. ഇപ്പോഴുള്ള 24 പേരില്‍ 22 പേരും വിധവകളാണ്. മുത്ത ശ്ശിമാരെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുവരാനായി പുത്തനൊരു വാനും മക്കള്‍ വാങ്ങി ന ല്‍കി. രാവിലെ ഒമ്പതുമണിയോടെ എല്ലാവരും ഒരുങ്ങി വീട്ടുപടിക്കല്‍ നില്‍ക്കും. പക ല്‍വീടിന്റെ വണ്ടി അവിടെയെത്തും. വൈകുന്നേരം തിരിച്ച് വീട്ടിലെത്തിക്കും. ‘വണ്ടി ക്കൂലിയില്ലാത്തതുകൊണ്ട് ആരും വരാതിരിക്കരുത്. അതിനാണ് വാന്‍ വാങ്ങിയത്. മാസത്തിലൊരിക്കല്‍ കുടുംബസംഗമം ഉണ്ടാവും. വര്‍ഷത്തിലൊരിക്കല്‍ ഇവരെയും കുടുംബാംഗങ്ങളെയും കൂട്ടി ടൂറിനും കൊണ്ടുപോകും.’- തങ്കമ്മ പറഞ്ഞു.
മാസം ഭക്ഷണത്തിന് മാത്രം ലക്ഷത്തിനടുത്ത ചെലവ് വരും. പാചകം, ഡ്രൈവര്‍, ഓഫീ സ് സ്റ്റാഫുകളുടെ ശമ്പളത്തിനായി 40,000 രൂപ വേറെ. ഭര്‍ത്താവിന്റെ കുടുംബപെന്‍ഷ നും തങ്കമ്മയുടെ പെന്‍ഷനും തന്നെ മുഖ്യവരുമാനം. മാസം ഒന്നരലക്ഷം രൂപയുടെ ചെല വുകള്‍ പരിഹരിക്കാന്‍ മക്കള്‍ മൂവരും ഒപ്പമുണ്ട്. മൂത്തമകന്‍ കേശവ് ശ്രീകുമാര്‍ അമേ രിക്കയില്‍ നെതര്‍ലാന്‍ഡില്‍ െഎ.ടി. കമ്പനിയുടെ ഗ്‌ളോബല്‍ മാനേജരാണ്. ഡല്‍ഹിയി ല്‍ കളക്ടറായിരുന്ന വിനിത കുമാറാണ് ഭാര്യ. രണ്ടാമത്തെ മകന്‍ സതീഷ് കുമാര്‍ ഡല്‍ ഹിയില്‍ ഇമേജ് ഇന്‍ഫോ സിസ്റ്റം എം.ഡി.യാണ്. ഭാര്യ അര്‍ച്ചന. മകള്‍ ഗീത സാരസ് ഹൈpakalveedu thambalakkaduടതി അഭിഭാഷകയാണ്.