എരുമേലിപ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷനിൽ നിന്നു പ തിവായി പണം മോഷ്ടിക്കുന്ന കള്ളൻ ഒടുവിൽ ക്യാമറയിൽ കുടുങ്ങി. പണം ഇടാ നായി സ്ഥാപിച്ചിരുന്ന കുടുക്കയിൽ നിന്ന് ബസ് ജീവനക്കാരൻ മോഷണം നടത്തുന്ന ദൃശ്യങ്ങളാണ് സി സി ടി വി ക്യാമറയിൽ പതിഞ്ഞത്.
കോവിഡ് ശേഷം എരുമേലി പഞ്ചായത്ത് നേരിട്ട് കുടുംബശ്രി അംഗങ്ങളെ നിർത്തി യാണ് ബസ് സ്റ്റാൻഡിലെ ടോൾ പിരിവും കംഫർട്ട് സ്റ്റേഷൻ നടത്തിപ്പും ചെയ്ത വരുന്ന ത്.ഇവരുടെ പ്രവർത്തന സമയം കഴിഞ്ഞുള്ള നേരങ്ങളിൽ കുടുക്ക സ്ഥാപിച്ചായിരി രുന്നു പണം സ്വരുപിച്ചിരുന്നത്.  ഇങ്ങനെ കുടുക്കയിൽ വീഴുന്ന പണമാണ് സ്ഥിരമാ യി മോഷ്ടിക്കപ്പെട്ടത്. മോഷണം പതിവായതോടെ ക്യാമറ സ്ഥാപിച്ചതോടെയാണ് മോഷ്ടാവ് കുടുങ്ങിയത്.എരുമേലി മുണ്ടക്കയം റൂട്ടിൽ സർവ്വിസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് ക്യാമറയിൽ കുടുങ്ങിയത്. ഒരു ദിവസം തന്നെ രണ്ട് നേര ങ്ങളിൽ ഇയാൾ എത്തി പണം കവരുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. മോഷ്ടാവി നെ വ്യക്തമായതോടെ ദൃശ്യങ്ങൾ സഹിതം എരുമേലി പഞ്ചായത്ത് പോലീസിൽ പരാ തി നൽകിയിട്ടുണ്ട്.