സ്വന്തമായി ആർജിച്ചെടുത്ത കഴിവ് കൊണ്ട് കൊറോണയും, കോവിഡും ഏല്ലാം സ്വന്തം വീടിൻ്റെ ചുമരിൽ വരക്കുകയാണ് മാത്യൂസ്…
പൊൻകുന്നം കുന്നുംഭാഗം കുന്നിൽ വീടിൻ്റെ ചുമരുകൾക്ക് ഇപ്പോൾ ചുമർചിത്രങ്ങളു ടെ മനോഹാരിതയാണ്. ഇവിടെ ചിത്രം വരച്ചത് മറ്റാരുമല്ല കുന്നിൽ വീട്ടിലെ വർക്കിച്ച ൻ – ബീന ദമ്പതികളുടെ രണ്ടാമത്തെ മകൻ മാത്യൂ ജോർജ്ജാണ്.ആനക്കല്ല് സെൻ്റ് ആ ൻ്റണീസ് സ്കൂൾ പ്ലസ്സ് ടു വിദ്യാർത്ഥിയായ മാത്യു ചുമർചിത്രങ്ങൾ വരയ്ക്കുന്നത് സ്വ ന്തം കഴിവും മാതാവിൽ നിന്ന് പാരമ്പര്യവും കൈമുതലാക്കിയാണ് . മാത്യു ചിത്രരചന പഠിച്ചിട്ടില്ല പക്ഷേ മാത്യുവിൻ്റെ ചിത്രങ്ങളിൽ വരയുടെ ജീവൻ ആർക്കും കാണാൻ കഴിയും.
മാത്യുവിൻ്റെ  ചുമർചിത്രത്തിൽ കൊറാണ വൈറസിനും, കോവിഡ് 19 വ്യാപനത്തി ൻ്റെ ഭീകരതയ്ക്കും പ്രത്യേക സ്ഥാനമുണ്ട്. മാത്യുവിൻ്റെ മാതാവ് ബീനയും, സഹോദ രൻ തോമസും ചിത്രം വരയ്ക്കും ഈ പാരമ്പര്യം മാത്രമാണ് മാത്യുവിൻ്റെ വരകൾക്കു ള്ള ഏക കരുത്ത്.ഡ്യൂഡൽ സ്റ്റൈലിലാണ് മാത്യു  വരയ്ക്കുന്ന ചിത്രങ്ങൾ ഏറെയും.ന ന്നേ ചെറുപ്പത്തിൽ തന്നേ വരയോടുള്ള ഇഷ്ടം തോന്നി വരച്ച് തുടങ്ങിയതാണ് മാത്യു. കാ ർട്ടൂൺ കഥാപാത്രങ്ങൾ മുതൽ രാജീവ് ഗാന്ധിവരെ മാത്യുവിൻ്റെ വരകളിൽ ഉണ്ട്.
CD മാർക്കർ, പെൻസിൽ, കളർ പെൻസിലുകൾ തുടങ്ങിയ ഉപയോഗിച്ചാണ് ചുമർചിത്ര ങ്ങൾ ഉൾപ്പെടെ വരയ്ക്കുന്നത്.ഇതിനൊപ്പം സ്പ്രേ പെയിൻ്റ് ഉപയോഗിച്ചും ചുമർ ചി ത്രങ്ങൾ വരച്ചിട്ടുണ്ട്.മ്യൂറൽ പെയിൻ്റിംഗ് പഠിക്കാനുള്ള തയാറെടുപ്പിലാണ് മാത്യു.മ ണിപ്പാലിൽ ഇൻ്റീരിയൽ ഡീസൈനിംഗ് പഠിക്കുന്ന സഹോദരൻ തോമസിനെപ്പോലെ ഒ രു ഇൻ്റീരിയൽ ഡീസൈനർ ആകുകയാണ് മാത്യൂവിൻ്റെയും സ്വപ്നം.തോമസിനെ കൂ ടാതെ ആഗന്സ് എന്ന സഹോദരി കൂടിയുണ്ട് മാത്യുവിന്.