പനമറ്റം ഭഗവതിക്ഷേത്ര ത്തിൽ ഭക്തമനസുകൾക്ക് നിർവൃതിയേകി ഇന്നലെ രാത്രി പടയ ണിക്കോലങ്ങളാടി. കാലൻ, യക്ഷി, പക്ഷി, മറുത, ഭൈരവി തുടങ്ങി വിവിധ പടയണി ക്കോലങ്ങൾ പനമറ്റത്തമ്മയുടെ സന്നിധിയിലാടിയപ്പോൾ ദർശനത്തിനായി നൂറുകണക്കി ന് ഭക്തരെത്തിയിരുന്നു. രാത്രി ഒമ്പതരയോടെ എലവുന്താനത്ത് ഭഗവതി, ഐശ്വര്യഗന്ധർ വ സ്വാമി ക്ഷേത്രാങ്കണത്തിൽ നിന്നാണ് പടയണിക്കോലം എഴുന്നള്ളത്ത് പുറപ്പെട്ടത്. ചൂ ട്ടുകറ്റകളുടെ വെളിച്ചത്തിലായിരുന്നു കോലം വരവ്.പിന്നീട് പടയണി അനുബന്ധപരിപാടികൾ അരങ്ങേറി. തുടർന്ന് പുലരുവോളം ഓരോ കോലങ്ങൾ കളത്തിലാടി. വർഷങ്ങൾക്ക് മുമ്പ് തട്ടുപടയണിയും ചൂട്ടുപടയണിയും നട ന്നിരുന്ന ഗ്രാമത്തിൽ എഴുമറ്റൂർ ശ്രീഭദ്രാ പടയണി സംഘമാണ് പടയണി അവതരിപ്പിച്ച ത്. ദാരിക നിഗ്രഹം കഴിഞ്ഞ ഭദ്രകാളിയുടെ അടങ്ങാത്ത കോപം ശമിപ്പിക്കാൻ ഭൂതഗ ണങ്ങൾ ദേവിയുടെ മുമ്പിൽ പാടിയാടിയ നൃത്തരൂപമായാണ് പടയണിയെ വിശേഷിപ്പി ക്കുന്നത്.

പാരമ്പര്യ ചിട്ടവട്ടങ്ങൾ പുലർത്തിയാണ് ഓരോ കോലവും ആടിയത്. കലിയട ങ്ങാത്ത ദേവി തന്റെ തന്നെ കോലമായ ഭൈരവിയെ കണ്ട് പ്രസാദിച്ചുവെന്നാണ് ഐതിഹ്യം. പുലർച്ചെയാണ് അനുഗ്രഹദായിനിയായ ഭൈരവിക്കോലം പടയണിക്കളത്തിലെത്തിയത്