പൊന്‍കുന്നം:കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തില്‍ പ്രതിഷേധിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്ര പൊന്‍കുന്നം രാജേന്ദ്ര മൈതാനത്ത് എത്തിയപ്പോള്‍ ആവേശം ആകാശത്തോളമായി. സഹകരണ ബാങ്ക് പടിക്കല്‍നിന്നു താളമേളങ്ങളുടെ അകമ്പടിയില്‍ വേദിക്കരികില്‍ എത്തിയ പടയൊരുക്ക നായകനെ വാഹനത്തില്‍നിന്നു തോളിലേറ്റിയാണ് പ്രവര്‍ത്തകര്‍ സമ്മേളന വേദിയിലെ ത്തിച്ചത്. 
മൂന്നുതവണ തന്നെ ലോക്‌സഭയിലേക്ക് അയച്ച ചിറക്കടവുനിവാസികള്‍ തനിക്കു ചിര പരിചിതരാണെന്നുള്ള ചെന്നിത്തലയുടെ പ്രസംഗം കാണികളില്‍ ആവേശത്തിരയിളക്കി. ഉച്ചഭക്ഷണം കഴിച്ചശേഷമാണു യാത്ര തുടര്‍ന്നത്. എന്‍.കെ.പ്രേമചന്ദ്രന്‍ എംപി സമ്മേള നം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. 
ആന്റോ ആന്റണി എംപി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷണന്‍, എം.കെ.മുനീര്‍, വി.ഡി.സതീശന്‍, യുഡിഎഫ് നേതാക്കളായ ബെന്നി ബഹനാന്‍, സി.പി.ജോണ്‍, ജി.ദേവരാജന്‍, ഷാനിമോള്‍ ഉസ്മാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ജോണി നെല്ലൂര്‍, കെ.പി.മോഹനന്‍, ജോഷി ഫിലിപ്പ്, ജോസഫ് വാഴയ്ക്കന്‍, ജോസി സെബാസ്റ്റ്യന്‍, പി.എ.സലീം, ഫിലിപ്പ് ജോസഫ്, തോമസ് കല്ലാടന്‍, ടോമി കല്ലാനി, ജോ തോമസ് പായിക്കാടന്‍, ടി.കെ.സുരേഷ്‌കുമാര്‍, പി.എ.ഷെമീര്‍, പ്രഫ. റോണി കെ.ബേബി, സുഷമ ശിവദാസ്, പി.എം.സലിം, ജോസ് മടുക്കക്കുഴി, മുണ്ടക്കയം സോമന്‍, തോമസ് പുളിക്കന്‍, ടിന്റു തോമസ്, മാത്യു പുന്നത്താനം, സനോജ് പനയ്ക്കല്‍, ടി.കെ.ബാബുരാജ്, പി.എ.ഷെമീര്‍, സേവ്യര്‍ മൂലക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം പ്രക്ഷോഭയാത്രയെ നിയോ ജകമണ്ഡലം അതിര്‍ത്തിയായ കാളകെട്ടിയില്‍ നൂറുകണക്കിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്നു സ്വീകരിച്ചു. തുടര്‍ന്ന് ഒട്ടേറെ വാഹനങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെ യും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സമ്മേളന നഗരിയായ പൊന്‍കുന്നം രാജേന്ദ്ര മൈതാനത്തേക്കു സ്വീകരിച്ചു. 

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബേബി വട്ടയ്ക്കാട്ട്, ഡിസിസി ജനറല്‍ സെക്രട്ടറിമാ രായ പി.എ.ഷെമീര്‍, റോണി കെ.ബേബി, ഐഎന്‍ടിയുസി ഭാരവാഹികളായ പി.പി. എ.സലാം, പി.ജീരാജ്, സുനില്‍ തേനംമാക്കല്‍, റസലി തേനംമാക്കല്‍, നിബു ഷൗക്കത്ത്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി രഞ്ജു തോമസ്, മാത്യു കുളങ്ങര, ഒ.എം.ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.