എരുമേലി :എരുമേലിയുടെ യുവകവിയത്രി ശാന്തകുമാരി ശാലുവിന്റെ “പടർപ്പിലെ ചിലന്തികൾ ” എന്ന കവിതാ സമാഹാരം പ്രകാശനം എരുമേലിയിൽ നടന്നു. എരുമേ ലി പഞ്ചായത്തിന്റെ മൂക്കൻപെട്ടി  മുൻ മെമ്പർ കൂടിയായ ശാന്തകുമാരിയുടെ ആദ്യ കവിതാ സമാഹാരമാണ് ഇത് . എരുമേലി വ്യാപാര ഭവനിൽ നടന്ന  ചടങ്ങിൽ സാഹി ത്യകാരനും കവിയുമായ രാജൻ കൈലാസ് കവിതാസമാഹാരം എരുമേലി പഞ്ചായ ത്ത് പ്രസിഡന്റ് തങ്കമ്മ ജോര്ജുകുട്ടിക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു .
ഇടകടത്തി സ്കൂൾ മാനേജർ അഡ്വ .കെ എൻ മോഹൻദാസ് അധ്യക്ഷത വഹിച്ച  ചടങ്ങ് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ഡയറക്ടർ ഫാ.ഡോ .മാത്യൂ സ് വാഴക്കുന്നം ഉദ്‌ഘാടനം ചെയ്തു.കവിയും ഗാനരചയിതാവുമായ ദീപ സോമൻ ദേവി കൃപ മുഖ്യപ്രഭാഷണം നടത്തി. സി ഗോപിനാഥൻ ,വിനോദ് സരോ ,സുബാഷ് കൂട്ടിക്ക ൽ ,രാജേഷ്‌കുമാർ കെ ,പഞ്ചായത്ത് അംഗം ജെസ്‌ന നജീബ് ,പി കെ അബ്ദുൾകരിം ,കനൂൽ തുമരംപാറ ,സ്വാഗത സംഘം കൺവീനർ കെ വി രാജൻ ,ജോയിന്റ് കൺവീനർ എം   എ നിഷാദ്  ഉൾപ്പെടെയുള്ളവർ പ്രസംഗിച്ചു .
അനീഷ് പാറമ്പുഴ ,ബാബു തത്തക്കാട്ട് ,നയനൻ നന്ദിയോട് ,അജിത തെക്കനാട്ടിൽ ,രതീഷ് ടി ഗോപി ,ബീന പൂഞ്ഞാർ എന്നിവർ പങ്കെടുക്കുന്ന കവിയരങ്ങും ഉണ്ടായിരുന്നു