കാഞ്ഞിരപ്പള്ളി: കറിപ്ലാവ് ജലവിതരണ പദ്ധതിയുടെ ജല സ്രോതസിനു സമീപത്തെ തോ ട്ടിലെ വെള്ളത്തിനു നിറവെത്യാസം കണ്ടതിനെ തുടർന്ന് പദ്ധതിയിൽ നിന്നുള്ള ജലവിത രണം നിർത്തിവച്ചു. രണ്ടു ദിവസം മുൻപു മുതലാണ് തോട്ടിലെ വെള്ളത്തിന് പച്ചനിറം കണ്ടു തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. പടപ്പാടി തോട്ടില്‍ കറിപ്ലാവ് ചെക്ക് ഡാമി ന് സമീപമാണ് വെള്ളത്തില്‍ നിറ വെത്യാസം കണ്ടത്. പായല്‍ മൂലമാണ് വെള്ളം പച്ച നിറത്തിലായതെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. എന്നാല്‍ ഒരോ ദിവസവും വെള്ള ത്തിന്റെ പച്ചനിറം കൂടി കൂടി വന്നതോടെ നാട്ടുകാരും ആശങ്കയിലായി. നിലവില്‍ കറി പ്ലാവ് കുടിവെള്ള പദ്ധതിക്കായി ചെക്ക് ഡാമിന്റെ നിര്‍മാണവും നടന്ന് വരികയാണ്.

വെള്ളത്തില്‍ നിറം വ്യത്യാസം കണ്ടതോടെ കുടിവെള്ള പദ്ധതിയിൽ നിന്നുള്ള ജല വിതര ണവും നിർത്തി വച്ചു .രാസപദാര്‍ഥങ്ങള്‍ തോട്ടിലെ വെള്ളത്തിൽ കലർന്നതാകാം നിറ വെത്യാസത്തിനു കാരണമെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. പഞ്ചായത്തിലെ 12, 20 വാര്‍ ഡുകളിലെ 230 കുടുംബങ്ങള്‍ക്കാണ് ഇവിടെ നിന്നും വെള്ളം വിതരണം ചെയ്തിരുന്നത്. തോടിനോട് ചേര്‍ന്നാണ് കുടിവെള്ള പദ്ധതിയുടെ ജല സ്രോതസായ കിണറും പമ്പ് ഹൗ സും സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് രണ്ട് വാര്‍ഡുകളിലായി സ്ഥാപിച്ചിരിക്കുന്ന ടാ ങ്കുകളിലേക്ക് വെള്ളം പമ്പ് ചെയ്ത് ശേഖരിച്ച ശേഷമാണ് വീടുകളിലേക്ക് വിതരണം നട ത്തിയിരുന്നത്. കൂടാതെ ഒട്ടേറെ കുടുംബങ്ങള്‍ തോട്ടിലെ വെള്ളം വിവിധ ആവശ്യങ്ങള്‍ ക്കായി ഉപയോഗിക്കുന്നതായിരുന്നു.

രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്തെ ജലവിതരണം നിലച്ചതോടെ നാട്ടു കാർ ദുരിതത്തിലായിരിക്കുകയാണ് . കഴിഞ്ഞ ദിവസം നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ അ ന്വേഷണത്തിൽ 26ാം മൈല്‍ ഭാഗത്ത് നിന്നാണ് വെള്ളത്തിന്റെ നിറം മാറുന്നതായി കണ്ടെ ത്തിയതത്രേ. ആരോഗ്യ വകുപ്പിനെയും പഞ്ചായത്തിനെയും വിവരം അറിയിച്ചിട്ടും സ്വീ കരിക്കാത്തതിനാൽ പൊലീസില്‍ പരാതി നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.