ആരോഗ്യ രംഗത്ത് ഈ സര്‍ക്കാര്‍ അഭിമാനകരമായ നേട്ടമുണ്ടാക്കിയതായി ആരോഗ്യ വകുപ്പു മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ബ്ലോക്  ഉദ്ഘാടനവും, ആര്‍ദ്രം പ്രഖ്യാപനവും മുണ്ടക്കയത്ത്  നിര്‍വ്വഹിച്ചു സംസാരിക്കുകയാ യരുന്നു മന്ത്രി.ആരോഗ്യ രംഗത്ത് സര്‍ക്കാര്‍ പുതിയ വെല്ലുവിളികളെ ഏറ്റെടുത്താണ്  പുതിയ പ്രവര്‍ത്തനവുമായി മുന്നോട്ടുപോയത്.പകര്‍ച്ച വ്യാധി മേഖലക്ക് ബുദ്ധിമുട്ടിനി ടയിലാണ് മന്ത് , കുഷ്ടം ക്ഷയം തുടങ്ങി രോഗങ്ങള്‍ക്ക് അടിമയായ നിരവധിപേര്‍ ചികി ല്‍സ തേടാന്‍ പോലും തയ്യാറാവാതെ കഴിഞ്ഞിരുന്നു.231 കുഷ്ട രോഗികളെ കണ്ടെത്തി ചികില്‍സ  നടത്താന്‍ കഴിഞ്ഞിട്ടുണ്ട്.പ്രതിവര്‍ഷം 56 പുതിയ കാന്‍സര്‍ രോഗങ്ങള്‍ ക ണ്ടെത്തി കൊണ്ടിരിക്കുകയാണ്. ശിശു ,മാതൃ മരണങ്ങളില്‍ മറ്റു സംസ്ഥാനങ്ങളെ അപേ ക്ഷിച്ചു മാതൃകാപരമായ നേട്ടമാണ് കേരളം കരസ്ഥമാക്കിയത്.
സംസ്ഥാനത്ത് പി.എച്.സി.കളെ നോക്കുകുത്തികളാക്കി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശു പത്രികളെ തേടിയുളള പോക്കാണ് ഉണ്ടാവുന്നത്. മെച്ചപ്പെട്ട ചികില്‍സയും മറ്റു സേവന ങ്ങളും പ്രാഥമീകആരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കുന്നുണ്ട്.ഇനി വെറുതെ പേരുമാത്രം മാ റ്റിയുളള ആശുപത്രി പ്രവര്‍ത്തനം നടത്താന്‍ ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. പേരിനു ന ല്‍കേണ്ട സേവനവും നല്‍കുന്ന ആശുപത്രിയാണ്  സര്‍ക്കാരിന്റെ ലക്ഷ്യം.കിഫ്ബിയുടെ ഫണ്ടു ആനുപാതികമായി ആരോഗ്യരംഗത്തു ഉപയോഗിക്കുന്നുണ്ടന്നും,കേന്ദ്ര സര്‍ക്കാരി ന്റെ വിഹിതങ്ങളില്‍ കുറവു സംഭവിച്ചിട്ടുണ്ടന്നും മന്ത്രി കൂട്ടി ചേര്‍ത്തു.