ലോക് ഡൗൺ കാലത്ത് വയോജന അയൽക്കൂട്ടങ്ങൾക്ക് വേണ്ടി   ഓൺലൈൻ പാചക മ ത്സരം ഒരുക്കി കുടുംബശ്രീ.കുടുംബശ്രീ കോട്ടയം ജില്ലാ മിഷനാണ് മത്സരം സംഘടിപ്പിക്കു ന്നത്.പഴമയുടെ തനിമയെ  അറിയുകയും,  അറിയിക്കുകയും,  അന്യം നിന്ന് പോകാതെ അത് കാത്തു സൂഷിക്കുകയും ചെയ്യുന്നതിനും ലക്ഷ്യമിട്ടാണ് കുടുംബശ്രീ  പഴയകാല നാ ടൻ  പാചക മത്സരം ഒരുക്കുന്നത്.കുടുംബശ്രീ കോട്ടയം ജില്ലാ മിഷനാണ് മത്സരം സംഘടി പ്പിക്കുന്നത്.പാചക മത്സരത്തിൽ വയോജന അയൽക്കൂട്ടങ്ങൾക്കാണ്പരിഗണന.തയ്യാറാ ക്കുന്ന വിഭവങ്ങളുടെ കുറിപ്പുകൾ വാട്സപ്പ് വഴി കുടുംബശ്രീ ജില്ലാ മിഷന് അയച്ചു ന ൽകണം.
മത്സരത്തിൻ്റെ നിബന്ധകൾ… 
തയ്യാറാക്കുന്ന വിഭവങ്ങൾ വീഡിയോ ചെയ്യാൻ താൽപ്പര്യം ഉണ്ടെങ്കിൽ അങ്ങനെയും അ യച്ചു തരാം. ഒപ്പം തയ്യാറാക്കിയ വിഭവത്തിന്റെ കുറിപ്പ് കൂടി വേണം.പുതു തലമുറയി ൽ നിന്നും അകന്നു പോയ അറിയപ്പെടാത്ത  പഴയ കാല  നാടൻ  വിഭവങ്ങൾ ആവണം തയ്യാറാക്കേണ്ടത്, വിഭവത്തിന്റെ പേര്,മുഴുവൻ കൂട്ടുകൾ, അളവുകൾ,വേണ്ട ഉപകര ണങ്ങൾ, എന്നിവ  വ്യക്താമാക്കണം.വിഭവത്തിന്റെ ഉത്ഭവം,ചരിത്രം,തനിമ,പൈതൃകം എന്നിവ കൂടെ ചേർക്കാം.
പങ്കെടുക്കുന്നവർ കുടുംബശ്രീ വയോജ അയൽക്കൂട്ടത്തിലെ അംഗങ്ങൾ ആയിരിക്കണം
നിങ്ങളുടെ തയ്യാറാക്കുന്ന വിഭവങ്ങൾ  9526203259 വാട്സപ്പ് നമ്പറിലേക്കാണ് അയ ക്കേണ്ടത്.