കാഞ്ഞിരപ്പള്ളി: അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ബാധ്യത അന്താരാഷ്ട്ര ഭരണകൂടങ്ങൾക്കു ണ്ടെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി. താലിബാനിസം മാനവ വിരുദ്ധം എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന അഫ്ഗാൻ ജനതക്ക് ഐക്യദാർ ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള  പ്രതിഷേധജ്വാല  യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ നടത്തി.

മണ്ഡലം പ്രസിഡന്റ്  അഫ്സൽ കളരിക്കലിൻ്റെ  അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എ.ഷെമീർ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എം.കെ.ഷമീർ മുഖ്യപ്രഭാഷണം നടത്തി.കെ.എസ്‌.യു ജില്ലാ സെക്രട്ടറി കെ.എൻ.നൈസാം, സെയ്ദ് .എം.താജു, അമീൻ നജീബ്, നിഹാൽ പീറ്റർ, ഷൈജു വട്ടകപ്പാറ എന്നിവർ പ്രസംഗിച്ചു.