കഴിഞ്ഞ നാലു ദിവസമായി കോരുത്തോട് പഞ്ചയാത്തിലെ കൊമ്പുകുത്തി ശബരിമല വനാതിര്‍ത്തിയോടു ചേര്‍ന്നുളള ജനവാസകേന്ദ്രത്തില്‍ കാട്ടാന നാടിനെ ഉറക്കെ കെടുത്തു കയാണ്. രാവും പകലും വ്യത്യാസമില്ലാതെ ജനവാസകേന്ദ്രത്തില്‍ കാട്ടാന ചിന്നം വിളി ച്ചു നാട്ടുകാരെ ഭീതിയിലാഴ്്ത്തിയിരിക്കുകയാണഅ.കഴിഞ്ഞ വ്യാഴാഴ്ച ജനവാസ കേ ന്ദ്രത്തിലെത്തിയ  ആന മേഖലയിലെ മിക്ക കൃഷയിടങ്ങളിലും നാശം വിതച്ചു. കണ്ണാ ട്ടു കവലയ്ക്കു മുകളില്‍ വരെയെത്തിയ കാട്ടാനയെ തുരത്താന്‍ നാട്ടുകാര്‍ നടത്തിയ ശ്ലമം പരാജയപെടുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ 9 മണിവരെ വനത്തിലേക്കു കയറാതെ സ്വകാര്യ പുരയിടത്തില്‍ സ്ഥാനം ഉറപ്പിച്ച കാട്ടാനയെ ഓടിക്കാന്‍ നാട്ടുകാരും കര്‍ഷകരും കഠിന ശ്രമം നടത്തിയ തിനൊടുവിലാണ് ആന പിന്തിരിഞ്ഞത്. ആന നാട്ടിറങ്ങി കൃഷി നശിപ്പിക്കുന്ന വിവരം ജനപ്രതിനിധികളും നാട്ടുകാരും വനവകുപ്പ അധികാരികളെ അറിയിച്ചെങ്കിലും തിരി ഞ്ഞു നോക്കാന്‍ പോലും ഇവര്‍ തയ്യാറആയിട്ടില്ലന്നു നാട്ടുകാര്‍ കുറ്റപെടുത്തി.ദിവസ വേതനത്തിനു ജോലി ചെയ്യുന്ന നാട്ടുകാരനായ ഒരു വാച്ചര്‍ മാത്രമാണ് നാട്ടുകാരുടെ സഹായത്തിനെത്തിയത്.
വെളളിയാഴ്ച രാത്രിയില്‍ മേഖലയിലെ നിരവധി കൃഷിയിടങ്ങള്‍ ആന നശിപ്പിച്ചു. തടത്തില്‍ രാഘവന്‍, തടത്തില്‍ സാബു, കോച്ചേരില്‍ സുധാകര്‍, കോച്ചേരില്‍ സാബു, ഉമപറമ്പില്‍ ഷാജി, പുത്തന്‍പുരക്കല്‍ വിശ്വംഭരന്‍, വാളആംതോട്ടത്തില്‍ ബിജു, കാഞ്ഞിരത്തുംുകളേല്‍ ശ്രിനിവാസന്‍  എന്നിവരുടെ പുരയിടത്തിലെ കൃഷികളാണ് ആന നശിപ്പിച്ചത്.  നിരവധി തെങ്ങുകള്‍ ചുവുടെ പിഴുതെറിഞ്ഞ ആന  മരച്ചീനി, വാഴ, റബ്ബര്‍ ,മറ്റുകൃഷികള്‍ എന്നിവ നശിപ്പിച്ചു.
കോരുത്തോട് പഞ്ചായത്തിലെ വനമേഖലയില്‍ ആദ്യമായി2015ല്‍സ്ഥാപിച്ച സോളാര്‍ വേലികള്‍ സ്ഥാപിച്ചത് കൊമ്പുകുത്തിയിലാണ് ഇത് കഴിഞ്ഞ ഒന്നരവര്‍ഷമായി പ്രവര്‍ ത്തന രഹിതമാണ്.ഇതാണഅ ജനവാസകേന്ദ്രത്തിലേക്കു കാട്ടാന അക്രമം ഉണ്ടാകാന്‍ കാരണമായതെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.കെ.സുധിര്‍ സ്ഥലം സന്ദര്‍ശിച്ചു.