ഓൺലൈൻ ട്രാൻസാക്ഷൻ വഴി ഒ.റ്റി.പി ഉപയോഗിച്ചുള്ള തട്ടിപ്പ് വീണ്ടും. എരുമേലി യിലാണ് പട്ടാളക്കാരനാണന്ന് വിശ്വസിപ്പിച്ച് എ.റ്റി.എം കാർഡിന്റെ ഒ.റ്റി.പി നമ്പർ കൈവശപ്പെടുത്തി വ്യാപാരിയുടെ അയ്യായിരം രൂപ തട്ടിയെടുത്തത്. എരുമേലി ടൗണിൽ അൽ മുബീൻ ഹോട്ടൽ നടത്തുന്ന റ്റി.എം നജീബാണ് തട്ടിപ്പിനിരയായത്.