കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും എരുമേലി കമ്മ്യൂണിറ്റി ഹെൽത്ത്  സെ ന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ബ്ളോക്ക് പഞ്ചായത്തിന്റെ പരിധിയിൽ താ മസിക്കുന്ന 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വേണ്ടി  2020 ഫെബ്രുവരിയിൽ നട ത്തിയ നേത്ര പരിശോധനാ ക്യാമ്പിൽ പങ്കെടുത്തവർക്ക് കണ്ണടകൾ വിതരണം ചെയ്തു.  2019 – 2020 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 300 പേർക്കാണ് കണ്ണടകൾ വിതരണം ചെയ്യുന്നത്.

ആക്ടിംഗ് പ്രസിഡന്റ് പി.ഏ.ഷെമീറിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്  പ്രസി ഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ വിതരണോത്ഘാടനം നിർവഹിച്ചു.സ്ഥിരം സമിതി ചെയർമാൻമാരായ ലീലാമ്മ കുഞ്ഞുമോൻ, വി.ടി.അയൂബ് ഖാൻ, റോസമ്മ ആഗസ്തി, അംഗങ്ങളായ സോഫി ജോസഫ്, ജോളി മടുക്കക്കുഴി,  അന്നമ്മ ജോസഫ്, മറിയാമ്മ ജോ സഫ്,  പി.ജി വസന്തകുമാരി, അജിത രതീഷ്, ജെയിംസ് .പി. സൈമൺ, ആശാ ജോയി, മെഡിക്കൽ ഓഫീസർ സീനാ .എം.ഇസ്മായിൽ, റഫീഖ് ഇസ്മായിൽ, റിയാസ് കാൽടെ ക്സ്, നെടുങ്കണ്ടം ഷാജി, ഹെൽത്ത്  സൂപ്പർവൈസർ എം.വി. ജോയി എന്നിവർ പങ്കെ ടുത്തു.