കോട്ടയം ജില്ലാ പഞ്ചായത്തിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ് ഹൈസ്കൂൾ ഗ്രൗണ്ടിൽ പുതിയതായി നിർമ്മിച്ച ഓപ്പൺ സ്റ്റേജിന്റെ ഉ ദ്ഘാടനം ഈ മാസം 8-ാം തീയതി രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്ര സിഡന്റ് ഷക്കീല നസീർ അധ്യക്ഷയാകും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ ഷെമീർ, വാർഡ് മെമ്പർ നുബിൻ അൻ ഫൽ, ഹെഡ്മിസ്ട്രസ് ടെസ്സി ജോസഫ് തുടങ്ങിയവർ പങ്കെടുക്കും. സ്റ്റേജ് യാഥാർത്ഥ്യമാ യതോടുകൂടി ഗ്രൗണ്ടിൽ നടക്കുന്ന കായിക മത്സരങ്ങൾ കൂടുതൽ കാര്യക്ഷമമായി സംഘ ടിപ്പിക്കാൻ കഴിയും.