കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ഏറ്റവും അധികം ദിവസ വേതനക്കാ രായ സാധാരണക്കാര്‍ അധിവസിക്കുന്ന 4-ാം വാര്‍ഡ് മഞ്ഞപ്പള്ളിയില്‍ കോ വിഡ് ദുരിതകാലത്ത് സ്‌കൂളുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ ഓണ്‍ലൈ ന്‍ പഠന സഹായമൊരുക്കി ഗ്രാമപഞ്ചായത്തംഗം വിദ്യാ രാജേഷ്. ഇതി ന്റെ ഭാഗമായി പ്രദേശത്തെ അംഗന്‍വാടിയില്‍ ടി.വിയും കേബിള്‍ കണക്ഷ നും വിദ്യാര്‍ത്ഥികളുടെ പഠന സഹായത്തിനായി സജ്ജമാക്കി.വീടുകളില്‍ പഠന സൗകര്യമില്ലാത്ത പൊതു വിദ്യാലയങ്ങളിലെ എല്ലാ വിദ്യാര്‍ഥികള്‍ ക്കും പഠന സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ടെലിവിഷന്‍ തയാറാക്കിയത്.

വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നടത്തുന്നതിനു വേണ്ടി വാര്‍ഡിലെ അംഗന്‍വാടികളിലും ജന കീയ വായനശാലകളിലും സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതി ന്റെ ഭാഗമായി തോമ്പലാടി അംഗന്‍വാടി ഹാള്‍, എറികാട് അംഗന്‍വാടി ഹാള്‍, തുമ്പ മട ഗ്രാമസേവന കേന്ദ്രം ഹാള്‍, വില്ലണി ഇഎംഎസ് നഗര്‍ ജനകീയ വായനശാല ഹാള്‍ എന്നീ കേന്ദ്രങ്ങളിലാണ് ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്, ഓണ്‍ലൈന്‍ ക്ലാ സ്സുകള്‍ക്ക് പുറമെ അദ്ധ്യാപകര്‍ നേരിട്ടും ഈ പഠനകേന്ദ്രങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥിക ള്‍ക്ക് ക്ലാസ്സുകള്‍ എടുക്കുന്നതാണെന്ന് വാര്‍ഡ് മെമ്പര്‍ വിദ്യാരാജേഷ് അറിയിച്ചു.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 4-ാം വാര്‍ഡില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ ഓണ്‍ ലൈന്‍ പഠനകേന്ദ്രങ്ങളുടെയും ഉദ്ഘാടനം വില്ലണി മിച്ച ഭൂമിയില്‍ കാഞ്ഞിരപ്പള്ളി ഗ്രാ മപഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീര്‍ നിര്‍വ്വഹിച്ചുവികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വിദ്യാരാജേഷ് അദ്ധ്യക്ഷത വഹിച്ചു. .യോഗത്തില്‍് സനീഷ് ശശിധരന്‍ മിനി ബിനു എന്നിവര്‍ സംസാരിച്ചു.

കോ വിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥി കള്‍ക്ക് സാമൂഹിക അകലം പാലിച്ച് ടൈംടേബിള്‍ അനുസരിച്ച് ക്ലാസ്സുകള്‍ പഠന കേന്ദ്ര ങ്ങളില്‍ തയാറാക്കിയിട്ടുണ്ട്. കൂടാതെ നാട്ടിലെ വിവിധ വിദ്യാലയങ്ങളിലെ പ്രഗത്ഭരായ അധ്യാപകര്‍ ആഴ്ചയില്‍ ഒരു ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടും ക്ലാസ്സുകള്‍ എടുക്കു ന്നുണ്ട്. കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശമായി പാലിച്ചു കൊണ്ടായിരി ക്കും പഠനത്തിനുള്ള പൊതുസംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുക.