കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ സേവനങ്ങള്‍ വളരെ വേഗത്തില്‍ ലഭ്യമാക്കു വാന്‍ ലക്ഷ്യമാക്കി ഓണ്‍ ലൈന്‍ സേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു.കാഞ്ഞിരപ്പ ള്ളി പഞ്ചായത്തിലെ 12-ാം വാര്‍ഡ് പട്ടിമറ്റം ജംഗ്ഷനിലുള്ള കാലായില്‍ ബില്‍ഡിംഗി ലാണ് സ്ഥാപനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
കോവിഡ് സാഹചര്യം കണക്കിലെടുത്ത്  ഉത്ഘാടന ചടങ്ങ് ഒഴിവാക്കിയായിരുന്നു ആ രംഭം. പാസ്‌പോര്‍ട്ട്,പാന്‍കാര്‍ഡ്,വോട്ടേഴ്‌സ് ഐ.ഡി,ആധാര്‍ ലിങ്കിംഗ്,ജനന-മരണ സര്‍ ട്ടിഫിക്കറ്റ്, ബാദ്ധ്യത സർട്ടിഫിക്കറ്റ്,നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്,മൈനോരിറ്റി സര്‍ട്ടിഫിക്കറ്റ്, കരം അടയ്ക്കല്‍,വിവാഹ രജിസ്‌ട്രേഷന്‍, യൂണിവേഴ്‌സിറ്റി സേവനങ്ങള്‍,ഏകജാലക അപേക്ഷകള്‍,ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍,ലൈസന്‍സ്,ലേണേഴ്‌സ് ഓണ്‍ലൈന്‍ ക്ഷേമനി ധി, ടാക്‌സ്,ദേവസ്വം ബോര്‍ഡ് റിക്രൂട്ട്‌മെന്റ്,ടിക്കറ്റ് ബുക്കിംഗ്(ബസ്സ്,ട്രെയിന്‍,KSRTC) തുടങ്ങി നിരവധി സേവനങ്ങൾക്ക് പുറമെ വിവിധ കമ്പനി ഡി.റ്റി.എച്ച്, മൊബൈൽ ഫോൺ റീച്ചാറിങ് എന്നി സേവനങ്ങളും ഇവിടെ ലഭിക്കും.