കാഞ്ഞിരപ്പള്ളി: ടൗണില്‍ ഏറെ ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന ബസ് സ്റ്റാന്‍ന്റിനു സമീപം വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തി. ദേശിയപാതയില്‍ നിന്നും  ടി.വി.എസ് റോഡിലേക്ക് പ്രവേശിക്കുന്നതും പുത്തനങ്ങാടി റോഡില്‍ കെ.എസ്.ഇ.ബി ജംഗ്ഷനി ല്‍ നിന്നും ബസ് സ്റ്റാന്‍ഡ് റോഡിലൂടെ ദേശിയപാതയിലേക്ക് വാഹനങ്ങള്‍ കടക്കുന്നതു മാണ് നിരോധിച്ചത്. ഗതാഗത ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാ കുമെന്ന് കാഞ്ഞിരപ്പള്ളി എസ്.ഐ എ.എസ് അൻസൽ പറഞ്ഞു.

ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി ജൂലൈ 15 ന് പഞ്ചായത്ത് ഓഫീസില്‍  ഡോ.എന്‍ ജയരാജ് എം.എല്‍.എ അധ്യക്ഷതയില്‍ ചേര്‍ന്ന  അവലേകന യോഗത്തില്‍ എടുത്ത തീരുമാന പ്രകാരമാണ് രണ്ട് റോഡുകളില്‍ വണ്‍വേ സംവിധാനം നടപ്പിലാ ക്കിയത്.  തിങ്കള്‍, ശനി ദിവസങ്ങളിലാണ് ടൗണില്‍ ഏറെ തിരക്ക് അനുഭവപ്പെടുന്നത്.  ഗതാഗത കുരുക്ക് പലപ്പോഴും  മണിക്കൂറുകളാണ് നീണ്ടു നില്‍ക്കുന്നത്.

ഇതിന്ന് പരിഹാരമായി ബസ് സ്റ്റാന്‍ഡ് ചുറ്റളവില്‍  ഒരു കിലേമീറ്റര്‍ ഭാഗത്തെ ദേശിയ പാതയിലെ പാര്‍ക്കിംങ് കര്‍ശനായും നിരോധിച്ചിരുന്നു. പേട്ട ജംങ്ഷനിലെ ഗതാഗത കുരിക്കിന് കാരണമാകുന്ന ബസ് സ്‌റ്റോപ്പ് മാറ്റി സ്ഥാപിച്ചിരുന്നു.