സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ  ഓണത്തി  നൊരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കമായി.സുഭിക്ഷ കേരളം പദ്ധതി പ്രകാരം സം സ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും പങ്കാളികളാക്കുന്ന ജനകീയ ക്യാമ്പയിന്റ പഞ്ചായ ത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ നിർവഹിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ ചടങ്ങിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ മേഴ്സി മാത്യു, പഞ്ചായത്തംഗങ്ങളായ എം.എ.റിബിൻ ഷാ, കുഞ്ഞു മോൾ ജോസ്, നസീമാ ഹാരീസ്, കൃഷി അസി.ഡയറക്ടർ അനിത എ.വി., കൃഷി ഓഫീ സർ രാജശ്രീ കെ.കെ, കൃഷി അസിസ്റ്റന്റുമാരായ  അൻഷാദ് ഇ.എ, ഷൈൻജെ എന്നിവർ പങ്കെടുത്തു.

ഭക്ഷ്യ സ്വയംപര്യാപ്തത, സുരക്ഷിത ഭഷണം എന്നിവ ഉറപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതി യുടെ ഭാഗമായി പച്ചക്കറി വിത്തുകൾ, തൈകൾ, ഗോബാഗ് എന്നിവ കർഷകർക്ക് ലഭ്യ മാക്കും.