കോട്ടയം ജില്ലയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന സ്വാതന്ത്ര്യ സമരസേനാനിയും  സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചതിന് കേന്ദ്രസർക്കാരിൽ നിന്നും താമ്രപത്രം ലഭിച്ചിട്ടുള്ള കോരുത്തോട് സ്വദേശി രവീന്ദ്രൻ വൈദ്യർ  സഹധർമ്മി ണി സരോജിനിയമ്മയ്ക്കും  കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുള ത്തുങ്കൽ വസതിയിലെത്തി ഓണപ്പുടവ നൽകി. സ്വാതന്ത്ര്യ സമരത്തെയും മുൻതലമുറ യുടെ ത്യാഗത്തെയും ബഹുമാനിക്കുന്നതിനും പുതുതലമുറയ്ക്ക് അത് സംബന്ധമായ സ ന്ദേശം പകർന്നു നൽകുന്നതിനുമാണ് സ്വാതന്ത്ര്യ സമരസേനാനിയെ ആദരിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ചടങ്ങിൽ കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി രാജൻ, പൊതുപ്ര വർത്തകരായ സണ്ണി വെട്ടുകല്ലേൽ, ജോയി പുരയിടം തുടങ്ങിയവർ പങ്കെടുത്തു.