കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ് വന്ന  വിദേശ ത്ത് നിന്ന് എത്തിയവർക്ക്  ഒമിക്രോൺ  സ്ഥിതീകരിച്ചു. മണിമല കരിക്കാട്ടൂർ സ്വദേ ശിക്കും അറുമാനൂർ സ്വദേശിക്കുമാണ് ഒമിക്രോൺ സ്ഥിതീകരിച്ചത്.കഴിഞ്ഞ ദിവ സം നെടുമ്പാശേരിയിൽ വന്ന ഇവർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിരീ ക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെയാണ് ഒമി ക്രോൺ സ്ഥീകരിച്ചത്.
വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ രണ്ടുപേർ ജനുവരി ഒന്നിനും ഒരാൾ ജനുവരി രണ്ടിനും യുഎ ഇ യിൽ നിന്നെത്തിയപ്പോൾ വിമാനത്താവളത്തിൽ നടന്ന പരിശോധ നയിൽ കോവിഡ് സ്ഥിരീകരിക്കുകയും കങ്ങഴ നിരീക്ഷണകേന്ദ്രത്തിലും കാഞ്ഞിര പ്പള്ളി ജനറൽ ആശുപത്രിയിലുമായി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. തുടർ ന്നുള്ള ജനിതക പരിശോധനയിലാണ് ഇവർക്ക് ഒമിക്രോൺ വകഭേദം കണ്ടെത്തിയത്.
ഇവർ എയർപോട്ടിലെത്തി നടത്തിയ പരിശോധനയിൽ  കോവിഡ് പോസിറ്റീവ് സ്ഥി രീകരിച്ചിരുന്നു.പിന്നീട് ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം കാഞ്ഞിര പ്പള്ളി ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിന് പ്രവേശിപ്പിക്കുകയായിരുന്നു.