കാഞ്ഞിരപ്പള്ളി: മുൻ ഗ്രാമ പഞ്ചായത്തംഗവും സിപിഎം ഏരിയ കമ്മിറ്റിയംഗവുമാ യിരുന്ന മൺമറിഞ്ഞ വി.വി. ഓമനക്കുട്ടൻ അനുസ്മരണം 19ന് വൈകുന്നേരം നാലിന് വിഴിക്കത്തോട്ടിൽ നടക്കും. വിഴിക്കത്തോട് ജംഗ്ഷനിൽ നടക്കുന്ന പൊതുസമ്മേളനം സി പിഎം ഏരിയ സെക്രട്ടറി കെ.രാജേഷ് ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി വിഴി ക്കത്തോട് പള്ളിപ്പടിയിൽ നിന്നും പ്രകടനവും സ്മാരകത്തിൽ പുഷ്പാർച്ചനയും നട ത്തും.
കോഴിക്കോട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം അനുസ്മരണ പ്രഭാഷണം നടത്തും. യോഗത്തിൽ പി.എൻ. പ്രഭാകരൻ, വി.പി. ഇബ്രാഹിം, വി.പി. ഇസ്മായിൽ, പി. ഷാന വാസ്, തങ്കമ്മ ജോർജു കുട്ടി എന്നിവർ പ്രസംഗിക്കും. ആദ്യകാല പ്രവർത്തകരെയും വിമുക്ത ഭടൻമാരെയും ആദരിക്കലും വിദ്യാഭ്യാസ ധനസഹായ വിതരണവും നടത്തും.