മോ​ഹ​ൻ​ലാ​ലി​നെ നാ​യി​ക​നാ​ക്കി ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​ടി​യ​നി​ലെ താ​ര​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ മാ​സ് ലു​ക്ക് പ്രേ​ക്ഷ​ക പ്ര​ശം​സ നേ​ടു​ന്നു. മോ​ഹ​ൻ​ലാ​ൽ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ചിത്രം പു​റ​ത്തു​വി​ട്ട​ത്. കൂ​രി​രു​ട്ടി​ൽ ക​രി​ന്പ​ടം പു​ത​ച്ച് അ​തി​ന്‍റെ ഒ​ര​റ്റം ക​ടി​ച്ചു പി​ടി​ച്ചി​രി​ക്കു​ന്ന മോഹൻലാലിന്‍റെ ചിത്രമാണ് അണിയറക്കാ ർ പുറത്തുവിട്ടിരിക്കുന്നത്.

ഒ​ടി​യ​ൻ മാ​ണി​ക്യ​ന്‍റെ​യും തേ​ൻ​കു​റി​ശി​യു​ടെ​യും ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ പ്ര​കാ​ശ് രാ​ജ്, മ​ഞ്ജു വാ​ര്യ​ർ, ന​രേ​ൻ, സി​ദ്ധി​ഖ് എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. പാ​ല​ക്കാ​ട് കോ​ങ്ങാ​ട് ഒ​ള​പ്പ​മ​ണ്ണ മ​ന​യി​ലാ​ണ് ഇ​പ്പോ​ൾ ഒടിയന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന​ത്.