കാഞ്ഞിരപ്പള്ളി: കൊല്ലം – തേനി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംഗ്ഷനിൽ വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും അപകടഭീഷണിയായി മലിനജലകുഴി. കുരിശുങ്കൽ ജംഗ്ഷനിലെ ടാക്സി സ്റ്റാന്‍റഡിന് സമീപം റോഡിലൂടെ ഒഴുകി എത്തുന്ന മഴവെള്ളം ചിറ്റാർ പുഴയിലേയ്ക്ക് കടത്തിവിടുന്നതിനായി സ്ഥാപിച്ച മാലിന്യ കുഴിയാണ് ജനങ്ങൾക്ക് ഇപ്പോൾ അപകട ഭീഷണിയായിരികുന്നത്. മാലിന്യ കുഴി നിർമിച്ചെങ്കിലും മഴ ശക്തമായി പെയ്യുന്പോൾ കുരിശുങ്കൽ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലും ടാക്സി സ്റ്റാൻഡിലും വെള്ളം കെട്ടികിടക്കുന്ന അവസ്ഥയാണ് ഉള്ളത്.