മുണ്ടക്കയം: ലക്ഷങ്ങൾ ചിലവിട്ട് പഞ്ചായത്ത് ടൗണിൽ  നിർമ്മിക്കുന്ന ഓടയുടെ സംര ക്ഷണ ഭിത്തി നിർമ്മാണം അശാസ്ത്രിയാവും  കയ്യേറ്റക്കാർക്ക് അവസരമൊരുക്കുവാനു മാണ് . നഗരത്തിലെ കടകളിൽ നിന്നും മറ്റും ഒഴുകിവരുന്ന പ്രധാന അഴുക്ക് ചാലിലാണ് ഒൻപത് ലക്ഷം രൂപ ചിലവിട്ട് പഞ്ചായത്ത് നിർമ്മാണ ജോലികൾ നടത്തുന്നത്. നിലവി ൽ സംരക്ഷണ ഭിത്തിയ്ക്ക് യാതൊരുവിധ ബലക്ഷയവും ഇല്ലായെന്നിരിക്കെ ഓടയുടെ ഇ രുവശങ്ങളും നാല് ഇഞ്ച് കനത്തിൽ കോൺഗ്രീറ്റ് ഭിത്തികൾ നിർമ്മിച്ച് ബലപ്പെടെത്തുന്ന ജോലികളാണ് ഇപ്പോൾ നടന്നു വരുന്നത്.
മാലിന്യം ഫിൽറ്റർ ചെയ്തൊഴുക്കാനുള്ള ആധുനിക സംവിധാനങ്ങൾ നിർമിക്കാതെ, നി ലവിലുള്ള സംരക്ഷണ ഭിത്തിയിൽ നിന്നും ഓടയുടെ വിസ്താരം കുറച്ചുള്ള  നിർമാണം സമീപമുള്ള സ്ഥാപനങ്ങൾക്ക്  കയ്യേറ്റത്തിനുള്ള അവസരമൊരുക്കും. നിലവിൽ ഓടയു ടെ സമീപമുള്ള ഹോട്ടലുടമ ഓട കൈയ്യേറിയാണ് പാത്രങ്ങൾ വൃത്തിയാക്കുന്നതിനുള്ള സംവിധാനങ്ങൾ ചെയ്തിരിക്കുന്നത്. ഇപ്പോൾ നിർമ്മിക്കുന്ന രീതിയിൽ നിർമ്മാണം പൂ ർത്തിയാകുകയാണെങ്കിൽ ഓടയുടെ വിസ്താരം പകുതിയായി കുറയുവാൻ ഇടയാകും. മഴക്കാലമായാൽ നഗരത്തിലെ മലിന ജലം ഭൂരിഭാഗവും ഒഴുകി പോകുന്നത് ഈ ഓടയി ലൂടെ ആണ്. പലപ്പോഴും ഓടയുടെ വിസ്തീർണ്ണ കുറവു മൂലം മലിന ജലം റോഡിൽ ക യറി ഒഴുകുന്നത് പതിവ് കാഴ്ചയാണ്. ഇത്തരം സഹചര്യം നിലനിൽക്കെ ഓടയുടെ വി സ്തീർണ്ണം കുറയ്ക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സ്ഥിതി വഷളാക്കും.
മുൻപ് സംസ്ഥാനത്ത് ആദ്യമായി ചിക്കൻ ഗുനിയ , ഡെങ്കി പനി റിപ്പോര്‍ട്ടു ചെയ്യതതും മ രണം സംഭവിച്ചതും മുണ്ടക്കയത്താണ്. ഒന്നിന് പുറകെ ഒന്നായി സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്ന കാലഘട്ടത്തിൽ മലിന ജലം ഒഴുകി പോകുന്ന ഓടയുടെ അശാത്രീയ നിർമ്മാണം പുനർ പരിശോധിക്കുകയും ,ഫിൽറ്ററിങ് ഉൾപ്പെടെയുള്ള ആധുനിക സംവി ധാനങ്ങൾ ഉൾപ്പെടുത്തണമെന്നും സിപിഎം മുണ്ടക്കയം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.