ചിറക്കടവ് ഈസ്റ്റ് : ആറുപതിറ്റാണ്ടായി പൊതുരംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന ഗ്രാമദീപം ജംഗ്ഷന്‍ വടക്കയില്‍ വി.എന്‍ മാധവന്‍പിള്ള (91) അന്തരിച്ചു. സംസ്കാരം നടത്തി.ഇരുമ്പനത്ത് കുടുംബാംഗം കമലാക്ഷിയമ്മയാണ് ഭാര്യ.
രാധ,സീന,പരേതനായ സന്തോഷ് എന്നിവരാണ് മക്കള്‍.പരേതനായ കെ എന്‍ രാധാ കൃഷ്ണന്‍ പലയക്കുന്നേല്‍, സന്തോഷ് (കൊട്ടാരത്തില്‍ കോട്ടയം  ചെങ്ങളം), സുജാത (ചെറുവള്ളിക്കുളത്ത് കൊഴുവനാല്‍) എന്നിവരാണ് മരുമക്കള്‍.
ഗ്രാമദീപം വായനശാലയുടെ സ്ഥാപക സെക്രട്ടറിയായി പൊതുരംഗത്ത് വന്ന വി എന്‍ മാധവന്‍പിള്ള കോണ്‍ഗ്രസ് ഐ വാഴൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്‍റായി ദീര്‍ഘകാലം സേവനം അനുഷ്ടിച്ചു. ചിറക്കടവ് വെള്ളാളം സമാജം സ്കൂളിന്‍റെ അദ്ധ്യാപകനും പിന്നീട് ഹെഡ്മാസ്റ്ററും ആയി. വിഎസ്.യു.പി സ്കൂള്‍ മാനേജര്‍, വെള്ളാളസമാജം പ്രസിഡന്‍റ് ചി റക്കടവ് മണക്കാട്ട് ദേവസ്വം ഭാരവാഹി, പൊന്‍കുന്നം എയ്ഡഡ് സ്കൂള്‍ അദ്ധ്യാപക സഹ കരണസംഘം സ്ഥാപക പ്രസിഡന്‍റ്, ചിറക്കടവ് മഹാദേവസേവാ സംഘം വൈസ് പ്ര സിഡന്‍റ്, പൊന്‍കുന്നം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, പെന്‍ഷണേഴ്സ് അസോ സിയേഷന്‍ ഭാരവാഹി,കാഞ്ഞിരപ്പള്ളി റബ്ബര്‍ മാര്‍ക്കറ്റിംഗ് സഹകരണ സംഘം (ക്രിംസ്) ഡയറക്ടര്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ അലങ്കരിച്ചു.