കാഞ്ഞിരപ്പള്ളി രൂപതാംഗവും സെന്റ് ഡൊമിനിക്‌സ് കോളജ് മുന്‍ പ്രിന്‍സിപ്പലുമായി രുന്ന ഫാ. ജോസ് പുത്തന്‍കടുപ്പില്‍ (86) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാ ഴ്ച്ച 9.30ന് കത്തീഡ്രല്‍ പള്ളിക്കു സമീപമുള്ള പുത്തന്‍കടുപ്പില്‍ തറവാട്ടുവസതിയില്‍ ആരംഭിക്കും. 10ന്് സെന്റ് മേരീസ് ചാപ്പലില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലി ന്റെ കാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാന. തുടര്‍ന്ന് കത്തീഡ്രല്‍ സെമിത്തേരിയില്‍ മാര്‍ മാത്യു അറയ്ക്കലിന്റെ കാര്‍മികത്വത്തില്‍ ശുശ്രൂഷകള്‍ക്കുശേഷം മൃതദേഹം സംസ്‌കരി ക്കും.

സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ ഇടവക പുത്തന്‍കടുപ്പില്‍ പരേതരായ തോമസ് – മേ രി ദമ്പതികളുടെ മകനാണ്. ചങ്ങനാശേരി പാറേല്‍ സെന്റ് തോമസ് സെമിനാരി, മാംഗ ളൂര്‍ സെന്റ് ജോസഫ്‌സ് സെമിനാരി എന്നിവിടങ്ങളിലെ പഠനത്തിനുശേഷം 1962 ഡിസം ബര്‍ മൂന്നിന് പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ്, മാന്നാനം കെ.ഇ. കോളജ് എന്നിവിടങ്ങളില്‍ ലക്ചററായും 1973 മുതല്‍ സെന്റ് ഡൊമിനിക് കോളജ് വൈസ് പ്രിന്‍സിപ്പലായും 1984 മുതല്‍ 1990 വരെ പ്രിന്‍സിപ്പലാ യും സേവനമനുഷ്ഠിച്ചു. കുന്നുംഭാഗം, ചെങ്കല്‍, കപ്പാട്, പൊന്‍കുന്നം, കാരികുളം, അ ഞ്ചിലിപ്പ പള്ളികളില്‍ വികാരിയായും പൂമറ്റം പള്ളി വികാരി ഇന്‍ ചാര്‍ജായും ശുശ്രൂ ഷ ചെയ്തിട്ടുണ്ട്.

സഹോദരങ്ങള്‍: കേണല്‍ കുരുവിള (കോട്ടയം), എല്‍സമ്മ (കറുകച്ചാല്‍), തങ്കച്ചന്‍ (തിരു വനന്തപുരം), ഡ്യൂക്കപ്പന്‍ (കാഞ്ഞിരപ്പള്ളി), ജയപ്പന്‍ (തൃക്കാക്കര), റോബി (കാഞ്ഞിര പ്പള്ളി), സാലിമ്മ (പാലമ്പ്ര), പരേതനായ കുട്ടിയച്ചന്‍ (തോപ്രാംകുടി).ലോക്ക്ഡൗണ്‍ നി യന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു.