പൊൻകുന്നം: ശബരിമലയിലെ ആചാരങ്ങൾ പാലിക്കപ്പെടാനുള്ളതാണ് എന്ന സന്ദേശ വുമായി പൊൻകുന്നത്ത് ആയിരങ്ങൾ അണിനിരന്ന നാമജപയാത്ര.പൊൻകുന്നം എൻ .എസ്.എസ്.യൂണിയന്റെ നേതൃത്വത്തിൽ വിവിധ ഹൈന്ദവസംഘടനകളുടെയുംഭക്ത സംഘടനകളുടെയും സഹകരണത്തോടെ നടത്തിയ യാത്രയിൽ സമുദായഭേദമെന്യേ യാണ് ഭക്തർ പങ്കെടുത്തത്.എൻ.എസ്.എസ്.യൂണിയൻ ഭാരവാഹികളും വിവിധ ഹൈന്ദവസംഘടനാപ്രതിനിധികളും നേതൃത്വം നൽകി. മേഖലയിലെ വിവിധ എൻ. എസ്.എസ്.കരയോഗങ്ങളിൽ നിന്നുള്ള പ്രവർത്തകരും പങ്കെടുത്തു.

പുതിയകാവ് ദേവിക്ഷേത്രാങ്കണത്തിൽ നിന്ന് തുടങ്ങി. ഗോപുരവാതിൽ കടന്ന് പൊ ൻകുന്നം പട്ടണത്തിലേക്ക് നാമജപയാത്ര പ്രവേശിക്കുമ്പോൾ പരിസരമാകെ ഭക്തരെ ക്കൊണ്ടു തിങ്ങിനിറഞ്ഞു. നിലവിലുള്ള ആചാരം സംരക്ഷിക്കപ്പെടണമെന്ന സന്ദേശം പകർന്ന് പട്ടണം ചുറ്റി പുതിയകാവ് ക്ഷേത്രാങ്കണത്തിൽ സമാപിച്ചു.എൻ.എസ്. എസ്.നായകസഭാംഗവും പൊൻകുന്നം യൂണിയൻ പ്രസിഡന്റുമായ അഡ്വ.എം. എസ്.മോഹൻ, സെക്രട്ടറി പി.ജി.ജയചന്ദ്രകുമാർ, യൂണിയൻ കമ്മിറ്റിയംഗങ്ങൾ, വിവിധ ഹൈന്ദവസംഘടനാ പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.