പുളിക്കൽകവല: വോളീബോളിന്റെ നാടാണ് പുളിക്കൽകവല. 1946ലാണ് നോവൽ റ്റി ക്ലബ്ബ് ലൈബ്രറി സ്ഥാപിതകുന്നത്. വോളീബോൾ കളിക്കുവാനായി തുടങ്ങിയ സ്‌ പോർട്‌സ് ക്ലബ്ബാണ് പിന്നീട് ഗ്രന്ഥശാലയായി മാറിയത്. കോട്ടയം പബ്ലിക് ലൈബ്രറി യിൽ നിന്നും തലച്ചുമടായി പുസ്തകങ്ങൾ കൊണ്ടുവന്നാണ് ആദ്യകാലങ്ങളിൽ പു സ്്തക വിതരണം നടത്തിയിരുന്നത്. ഇപ്പോൾ 20000ൽ അധികം പുസ്തകങ്ങളുടെ ശേ ഖരമുള്ള എ ഗ്രേഡ് ലൈബ്രറിയാണ്.
1970ലാണ് ലൈബ്രറിയുടെ ആദ്യത്തെ കെട്ടിടം നിർമ്മിക്കുന്നത്. പിന്നീട് കാലാന്തര ത്തിൽ കാഞ്ഞിരപ്പള്ളി എംഎൽ എ ഡോ എൻ ജയരാജിന്റെ പ്രാദേശിക വികസഫ ണ്ടിൽ നിന്നും തുക അനുവദിച്ചു പുതിയ കെട്ടിടം 3 നിലകളിലായി നിർമ്മിച്ച്  2016 ൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.
75 വർഷം ആഘോഷിക്കുന്ന ഗ്രന്ഥശാലയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആ ഘോഷങ്ങളും വികസന പ്രവർത്തനങ്ങളും ഉടനെ ആരംഭിക്കുമെന്ന് ഗ്രന്ഥശാലാ ഭാ രവാഹികളായ അഡ്വ. ബെജു കെ ചെറിയാൻ, അനിൽ വേഗ എന്നിവർ അറിയിച്ചു. വാഴൂർ ഗ്രാമ- ബ്ലോക്കു പഞ്ചായത്തുകളുടെ സഹായത്തോടെ ജില്ലയിലെതന്നെ മികച്ച കുട്ടികളുടെ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ഉടനെ തുടങ്ങും. ജില്ലാ കുടുബശ്രീ മി ഷനും കുട്ടികളുടെ ലൈബ്രറിയുമായി സഹകരിക്കുന്നുണ്ട്. ഓൾ കേരള വോളീബോ ൾ ടൂർണെമന്റ്, കുട്ടികൾക്കുള്ള കായിക കലാ പരിശീലനങ്ങൾ തുടങ്ങിയവയും ഈ വർഷത്തിൽ നടത്തും. ജില്ലയിലെ തന്നെ ആദ്യത്തെ ഓപ്പൺ സിനിമാ സ്‌ക്രീനും വായ നശാലയുടെ അങ്കണത്തിൽ ഒരുക്കിയിട്ടുണ്ട്.