വയോധികയുടെ മാല പറിക്കാന്‍ ശ്രമിച്ച നാടോടി സ്ത്രീകളെ എരുമേലി ബസ് സ്റ്റാന്റില്‍ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ചു.

കഴിഞ്ഞ ദിവസം രാവിലെ 10മണിയോടെയാണ് സംഭവം. എരുമേലി -റാന്നി റൂട്ടിലോടു ന്ന കെകെഎംഎസ് ബസിലാണ് മോഷണം നടന്നത്. വയോധികയുടെ മാല പറിച്ച നാടോടി സ്ത്രീകള്‍ രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു.

മാലയിലെ കൊളുത്തു ഒഴികെയുള്ള ഭാഗം സ്ത്രീകള്‍ പറിച്ചെടുത്തിരുന്നു. മാല നഷ്ടപ്പെട്ട തറിഞ്ഞു വയോധിക ബഹളം വെച്ചതോടെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് മൂന്നു നാടോടി സ്ത്രീകളെ പിടികൂടി. ഇവര്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇവരെ പോലീസ് എത്തി സ്റ്റേഷനലിലെത്തിച്ചു.