പൊന്‍കുന്നം മിനി സിവിൽസ്റ്റേഷന്‍ അനധികൃത പാര്‍ക്കിങ്ങിoഗ്കാർക്കെതിരെ നടപ ടിക്കൊരുങ്ങി അധികൃതർ. അനധികൃത പാര്‍ക്കിങ്ങിoഗ് തടയാൻ നിയന്ത്രണങ്ങൾ ഏ ർപ്പെടുത്തുകയാണ്  അധികൃതർ.പാർക്കിംങ്ങ് നിയന്ത്രിക്കാൻ ഇനി മുതൽ സിവിൽ സ്റ്റേഷൻ്റെ പ്രധാന ഗേറ്റുകൾ 9 മണിക്ക് ശേഷം മാത്രം തുറക്കുകയും,5.30ന് അടക്കുക യും ചെയ്യും ഇത് കഴിഞ്ഞ് ഇവിടെ പാർക്കിംഗ് ചെയ്യുന്ന വാഹന ഉടമകൾക്കെതിരെ യാണ് നടപടി.
പൊന്‍കുന്നം മിനി സിവിൽസ്റ്റേഷന്‍ കോമ്പൗണ്ടിൽ യാതൊരു നിയന്ത്രണങ്ങളും ഇ ല്ലാതെയാണ് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്.ഈ സാഹചര്യത്തിലാണ്  അനധികൃ ത പാര്‍ക്കിങ്ങിoഗ് തടയാൻ അധികൃതർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഇവിടെ ജോലിക്കെത്തുന്ന ജീവനക്കാര്‍ക്കും ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കാ യെ ത്തുന്ന പൊതുജനങ്ങൾക്കും  വാഹനങ്ങളുമായി സിവിൽസ്റ്റേഷന്‍ കോമ്പൗണ്ടിൽ ക യറ്റുവാനോ വാഹനം പാര്‍ക്കുചെയ്യുവാനോ സാധിക്കാത്ത സ്ഥിതിയാണ്. പ്രശ്നം സങ്കീ ർണ്ണമായതോടെയാണ് കഴിഞ്ഞ ദിവസം ചേർന്ന എസ്റ്റേറ്റ് കമ്മിറ്റി തീരുമാനപ്രകാരം 06-06-2022-ാം തിങ്കളാഴ്ച മുതൽ വാഹനപാര്‍ക്കിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് വില്ലേജ് ഓഫിസർ റ്റി.ഹാരിസ് പറഞ്ഞു
കോട്ടയം,എറണാകുളം,ചങ്ങനാശ്ശേരി തുടങ്ങിയ ഭൂര  സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ വരെ വാഹനങ്ങൾ പാര്‍ക്ക് ചെയ്യുന്നുണ്ട്. കൂടാതെ പൊന്‍കുന്നം ടൗണിലും പരിസര ങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും ജോലിക്കെ ത്തു ന്ന ജീവനക്കാരുടെ വാഹനങ്ങൾ ഈ കോമ്പൗണ്ടിൽ പാര്‍ക്കുചെയ്തിട്ട് പോകുന്നതായും അദ്ദേഹം പറഞ്ഞു.സിവിൽസ്റ്റേഷന്‍ കോമ്പൗണ്ടിന്‍റെ പ്രധാന ഗേറ്റുകൾ 9 മണിക്ക് ശേ ഷം മാത്രം തുറക്കുകയും, 5.30ന് അടക്കുകയും ചെയ്യുന്നതാണ്. കൂടാതെ സിവിൽ സ്റ്റേഷന്‍ ജീവനക്കാരുടെ വാഹനങ്ങൾക്ക് പ്രത്യേകം സ്റ്റിക്കര്‍ നൽകുകയും, സ്റ്റിക്കര്‍ ഇല്ലാത്തതും സമയം കഴിഞ്ഞുംപാര്‍ക്ക് ചെയ്തിരിക്കുന്നതുമായ വാഹനങ്ങളുടെ ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുന്നതുമാണ്.
MLA ഓഫീസ് ഉൾപ്പെടെ ഒൻപത്  സ്ഥാപനങ്ങളാണ് സിവിൽസ്റ്റേഷനിൽ സ്ഥിതി ചെ യ്യുന്നത്.ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ പലപ്പോഴും സിവിൽസ്റ്റേഷൻ കോമ്പൗഡി ന് പുറത്താണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.