പൊൻകുന്നം ടൗണിലെ ട്രാഫിക് സിഗ്നലിന് സമീപം വ്യാപര സ്ഥാപനത്തിന് മുൻപി ലായി നടപ്പാത കൈയ്യേറി ലോറി പാർക്ക് ചെയ്തിരിക്കുന്നു. പലപ്പോഴും ഇത്തരത്തിൽ വലിയ വാഹനങ്ങൾ ഉൾപ്പെടെ ഇവിടെ പാർക്ക് ചെയ്യാറുണ്ട്.ലോറി കിടക്കുന്നത് മൂലം കാൽ നടയാത്രക്കാർ റോഡിലേയ്ക്ക് ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്. പ്രദേശം ദേശീ യപാത 183 ൻ്റെ ഭാഗമായതിനാൽ തീർത്ഥാടകരുടെ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹങ്ങളാണ് ഇത് വഴി കടന്ന് പോകുന്നത്.ആളുകൾ റോഡിൽ ഇറങ്ങി നടക്കുന്നത് അപകടങ്ങൾക്ക് കാരണമാകും. പൊൻകുന്നം പോലീസ് സ്റ്റേഷന് നേരെ മുൻപിൽ ത ന്നെയാണ് ഈ അധനികൃത പാർക്കിംഗ് എന്നുള്ളതാണ് ഏറ്റവും കൗതുകം.