കാഞ്ഞിരപ്പള്ളിയിൽ എ ടി എമ്മുകളിലെ പണം തീർന്നത് ജനത്തെ വലച്ചു.തുടർച്ചയായി മൂന്ന് ദിവസം ബാങ്കുകൾ അവധിയായതാണ് എ ടി എമ്മുകളിലെ പണം തീരാൻ കാരണം.
പത്തിലധികം എടിഎമ്മുകൾ ഉള്ള കാഞ്ഞിരപ്പള്ളിയിൽ ചൊവ്വാഴ്ച പ്രവർത്തിച്ചത് ര ണ്ടെണ്ണം മാത്രം. ബാക്കി എടിഎമ്മുകളിൽ പണം ഇല്ലാതായത് ജനത്തെ വലച്ചു.മൂന്ന് ദി വസം തുടർച്ചയായി ബാങ്കുകൾ അവധിയായതാണ് എ ടി എമ്മുകളിലെ പണം തീരാൻ കാരണം.ഞായറാഴ്ച അടക്കം  രണ്ട് ദിവസത്തെ അവധിയായിരുന്നു ബാങ്കുകൾ പ്രതീ ക്ഷിച്ചിരുന്നത്. എന്നാൽ റംസാൻ കണക്കിലെടുത്ത് ചൊവ്വാഴ്കൂടി അവധി പ്രഖ്യാപിച്ച തോടെ എടിഎമ്മുകളിൽ പണം നിറയ്ക്കാനായില്ല. ഇതാ ണ് പണം തീരുവാൻ കാരണം.
ചൊവ്വാഴ്ച അവധിയാകാനുള്ള സാഹചര്യം കണക്കിലെടുത്ത് ബാങ്കുകൾ പകരം സം വിധാനം ഒരുക്കേണ്ടിയിരുന്നു എന്ന അഭിപ്രായമാണ് ഉപഭോക്താക്കൾക്ക്. പണം എടു ക്കുവാനായി ആളുകൾ നെട്ടോട്ടമോടുന്ന കാഴ്ചയായിരുന്നു ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി യിൽ.
പണം തീർന്നതോടെ ചില എ ടി എമ്മുകൾ ഷട്ടറിട്ട് പൂട്ടിയ നിലയിലായിരുന്നു. ചില തിൻ്റെ മുൻപിലാകട്ടെ പണം തീർന്നതായി നോട്ടീസ് പതിച്ചിരുന്നു.എ ടി എമ്മുകൾ ഇനി പ്രവർത്തനക്ഷമമാകണമെങ്കിൽ ബുധനാഴ്ച രാവിലെ  പത്തു മണിയെങ്കിലും കഴിയും. ബാങ്കുകൾ തുറന്ന ശേഷം മാത്രമാകും എ ടി എമ്മുകളിൽ ഇനി പണം നിറയ്ക്കുക.