കാഞ്ഞിരപ്പള്ളി: യാത്രക്കാരായ സ്ത്രീകൾക്ക് നമസ്ക്കരിക്കുവാൻ പുതിയ പള്ളി നിർ മ്മിക്കുന്നു.കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയുടെ കവാടത്തിൽ മൈക്കാ സ്കൂൾ കവാട ത്തിൽ ഇ എസ് ഐ ഡിസ്പെൻസറിക്ക് എതിർവശത്തായി സെൻട്രൽ ജമാ അത്ത് മുൻ പ്രസിഡണ്ട് പരേതനായ ഹാജി പി എം മീരാ ണ്ണൻ പാറയ്ക്കലിന്റെ സ്ഥലത്ത് ഇദ്ദേഹ ത്തിന്റെ മകനും ഇപ്പോഴത്തെ ജമാഅത്ത് പ്രസിഡണ്ടുമായ പി എം അബ്ദുൽ സലാം പാറയ്ക്കലാണ് പണം മുടക്കി പള്ളി നിർമ്മിക്കുന്നത്.

രണ്ടു നിലകളിലായിട്ടാണ് ഇത് പണിയുന്നത്. അബ്ദുൽ സലാംപാറയ്ക്കൽ തറക്കല്ലിട്ടു. നൈനാർ പള്ളി ചീഫ് ഇമാം അബ്ദുൽ സലാം മൗലവി, അസിസ്റ്റൻറ്റ് ഇമാം മുനീർ മൗല വി, നൈനാർ പള്ളി പരിപാലന സമിതി അംഗങ്ങളായ ഷെഫീഖ് താഴത്തു വീട്ടിൽ, റി യാസ് കരിപ്പായിൽ എന്നിവർ സംസാരിച്ചു.