കാഞ്ഞിരപ്പള്ളി രൂപതാ ചെറുപുഷ്പമിഷൻലീഗ് നേതൃത്വം നല്കിയ നിലയ്ക്കൽ തീർ ത്ഥാടനം മാർത്തോമ്മാശ്ലീഹാ നിലയ്ക്കൽ കേന്ദ്രമാക്കി സ്ഥാപിച്ച വിശ്വാസ സമൂ ഹത്തിന്റെ  തീർത്ഥാടനകേന്ദ്രങ്ങളായി നിലകൊള്ളുന്ന തുലാപ്പള്ളി – നിലയ്ക്കൽ മാർത്തോമ്മാശ്ലീഹാ തീർത്ഥാടന ദൈവാലയത്തിലേക്കും നിലയ്ക്കൽ എക്യുമെനി ക്കൽ ദൈവാലയത്തിലേക്കുമുള്ള തീർത്ഥാടനം, തുലാപ്പള്ളി പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ ഉള്ളാട്ട് ( jr.) ഫ്ളാഗ് ഓഫ് ചെയ്തു.
തുടർന്ന് കാഞ്ഞിരപള്ളി രൂപതയിലെ നവവൈദികർ പരിശുദ്ധ കുർബ്ബാനയർപ്പിച്ചു. കാഞ്ഞിരപള്ളി രൂപത ബിഷപ്പ് എമരിറ്റസ് മാർ മാത്യു അറയ്ക്കൽ തീർത്ഥാടന സന്ദേ ശം നല്‌കി. ഈശോ മിശിഹായുടെ മാർഗ്ഗത്തിൽ യാത്ര ചെയ്യുന്ന യഥാർത്ഥ തീർത്ഥാട കരാകുവാനുള്ള നമ്മുടെ വിളിയെക്കുറിച്ചുള്ള ബോധ്യം നമുക്കുണ്ടാകണമെന്ന് മാർ മാത്യു അറയ്ക്കൽ ഓർമിപ്പിച്ചു. മാർത്തോമ്മാശ്ലീഹായുടെ പാവനസ്മരണയും വിശ്വാ സ പൈതൃകവും നിറഞ്ഞുനില്ക്കുന്ന നിലയ്ക്കലേക്കുള്ള  തീർത്ഥാടനത്തിൽ  3000 ത്തോളം  കുഞ്ഞു മിഷണറിമാരും മിഷൻ ലീഗ് എക്സിക്യൂട്ടിവ് അംഗങ്ങളും പങ്കുചേർ ന്നു.