എൻ സി പി സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയും ആയിരുന്ന എ.സി ഷണ്മുഖദാ സിന്റെ ഒൻപതാം ചരമ വാർഷികം കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി ആചരിച്ചു. അനുസ്മരണ സമ്മേളനം തിരുവനന്തപുരം സ്പിന്നിംഗ് മിൽ ചെയർമാൻ സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വച്ച് കളകെട്ടി അസ്സീസി അന്ധ വിദ്യാലയത്തിൽ നിന്നും ഈ വർഷം പത്താം ക്ലാസ്സിൽ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികൾക്ക് എ സി ഷണ്മുഖദാസ് അവാർഡ് വിതരണം ചെയ്തു.
എം ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎക്ക് മൂന്നാം റാങ്ക് കരസ്ഥമാക്കിയ സ്വാതി സ ന്തോഷിനെയും ആദരിച്ചു. യോഗത്തിൽ എൻസിപി ദേശീയ സമിതി അംഗം പിഎ താഹ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജോബി കേളിയംപറമ്പിൽ, ദേശീയ സമിതി അംഗം ബഷീർ തേനംമാക്കൽ, ബീനാ ജോബി, സിസ്റ്റർ റെൻസി മരിയ, സി സ്റ്റർ ചൈതന്യ ഫ്രാൻസിസ്, ജോസ് മടുക്കക്കുഴി,മാണി വർഗീസ് തടത്തിൽ, അഫ്സൽ മഠത്തിൽ, ബിജു കല്ലടമ്പൊയ്ക, ജോബി പുളുമ്പേൽതകിടിയേൽ, റിന്റോ തെക്കേമുറി തുടങ്ങിയവർ പ്രസംഗിച്ചു.