മുൻ നക്സൽ നേതാവായിരുന്ന നക്സൽ വേലായുധനെ മരിച്ച നിലയിൽ കണ്ടെത്തി. പൊൻകുന്നം സബ് ജയിൽ പരിസരത്ത് ഇന്നു രാവിലെയാണ് മൃതദേഹം കണ്ടത്.സമീ പത്ത് താമസിക്കുന്ന വട്ടക്കാവുങ്കൽ വേലായുധൻ (80) ആണ് മരിച്ചത്.ശനിയാഴ്ച ഉച്ച ക്ക് ശേഷം മുതൽ ഇയാളെ കാണാനില്ലായിരുന്നു.
ചത്തുപോയ വളർത്തുനായയെ കുഴിച്ചിടാനായി പോയ വഴിയിൽ കുഴഞ്ഞു വീണു മരിച്ചതാണെന്ന് പൊലീസ് പറഞ്ഞു.സംഭവത്തിൽ ദുരൂഹത ഉള്ളതായി യാതൊന്നും ഇല്ലന്നും പോലീസ് പറഞ്ഞു