വിദ്യാർത്ഥികളും ഗവൺമെൻറ് സ്വകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം നവ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്ക ൾ ചെയ്യുന്ന നൂതന ആശയങ്ങളും പ്രവർത്തനങ്ങളെയും ആശ്രയിച്ചിരിക്കും ഇന്ത്യയു ടെ ഭാവിയെന്നും അദ്ദേഹം പറഞ്ഞു.  സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ ഗ്രാൻഡ്ഫിനാല 2022 നെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേ ഹം.

സേവനം മുതൽ നിർമ്മാണം വരെ പുതിയ ഇന്ത്യയിൽ ധാരാളം അവസരങ്ങൾ ഉണ്ട്. കൃഷി മുതൽ ഡ്രോണുകൾ വരെ യുവാക്കൾക്ക് വിവിധ മേഖലകളിൽ നൂതന ആശ യങ്ങൾ സൃഷ്ടിക്കുന്നത് വഴി ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കാർഷികമേഖലയ്ക്ക് മികച്ച പരിഹാരങ്ങൾ സൃഷ്ടിക്കാ ൻ അദ്ദേഹം യുവാക്കളെ ഉദ്ബോധിപ്പിച്ചു. ഇന്നത്തെ യുവതലമുറ ഇന്ത്യയ്ക്കുവേണ്ടി വേഗമേറിയതും മികച്ചതുമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം പറ ഞ്ഞു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യയ്ക്ക് 6 G നെറ്റ്‌വർക്ക് കണക്ഷൻ നടപ്പിലാക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ഇന്നവേറ്റീവ് സംസ്കാരം വളർത്തുന്നതിന് യുവ കണ്ടുപിടുത്തക്കാർക്ക് സാമൂഹ്യപരവും  സ്ഥാപനപരവുമായ പിന്തുണ നൽകേണ്ടതുണ്ട്.  പുതിയ ആശയങ്ങളും അഭിലാഷങ്ങളും, തീരുമാനങ്ങളു മായി രാജ്യം മുന്നോട്ടു പോവുകയാണ് .

പൊതുജന പങ്കാളിത്തത്തിന്റെ മികച്ച ഉദാഹരണമാണ് സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ എന്നും പ്രധാനമന്ത്രി പറഞ്ഞു.  കേരളത്തിൽ 3 കേന്ദ്രങ്ങളിലായാണ് ഹാക്കത്തോൺ നടക്കുന്നത് അഞ്ചുദിവസം നീണ്ടുനിൽക്കുന്ന  ഹാർഡ്‌വെയർ മത്സരങ്ങൾ കാഞ്ഞിര പ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലും, രണ്ടുദിവസം നീണ്ടുനിൽക്കുന്ന സോഫ്റ്റ്‌വെയർ മത്സരങ്ങൾ പെരുമ്പാവൂർ ജയഭാരത് കോളേജ് ഓഫ് എൻജിനീയ റിങ്ലും, ആലുവ സിഎംഎസ് കോളേജ് സ്കൂൾ ഓഫ് ടെക്നോളജിയിലും ആണ് സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്.

29 ന് വൈകിട്ട് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിൽ നടക്കു ന്ന ഗ്രാൻഡ്ഫിലെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി കോട്ടയം സബ് കളക്ടർ രാജീവ് കുമാർ ചൗധരി ഐ.എ.എസ് പങ്കെടുക്കും. കോളേജ് മാനേജിംഗ് ട്രസ്റ്റിയും വിഹാർ ജനറൽ ആയ റവ. ബോബി അലക്സ്  മണ്ണൻപ്ലാക്കൽ അധ്യക്ഷത വഹിക്കും.  മാനേജർ റവ ഡോ. മാത്യു പൈക്കാട്ട്, പ്രിൻസിപ്പൽ ഡോക്ടർ ലില്ലി കുട്ടി ജേക്കബ് സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ നോഡൽ ഓഫീസർ അനിരുദ്ധ താക്കൂർ, ചീഫ് കോഡി നേറ്റർ മാരായ പ്രൊഫ.ബിനു സി  എൽദോസ്,  റവ.ഫാ ജിൻസ് അറക്കപറമ്പിൽ എ ന്നിവർ സംസാരിക്കും. മത്സരത്തിൽ പങ്കെടുത്ത 18 ടീമുകൾക്കുമുള്ള പ്രോത്സാ ഹന സമ്മാനങ്ങൾ മുഖ്യ അതിഥി വിതരണം ചെയ്യും.