കാഞ്ഞിരപ്പള്ളി: മനസാക്ഷി മരവിച്ച ഒരു കൂട്ടും ആളുകൾ ചേർന്ന് അട്ടപ്പാടിയിൽ മധു വെന്ന ആദിവാസി യുവാവിനെ മർദ്ദിച്ച് കൊന്നതിന്റെ ഞെട്ടലിൽ നിന്നും ഇനിയും കേരളം വിട്ടുമാറിയിട്ടില്ല. സഹജീവികളോട് കാരുണ്യവും ദയയും കാട്ടേണ്ടതിന്റെ ആവശ്യകത കാണിച്ച് തരികയാണ് കാഞ്ഞിരപ്പള്ളിയിലെ ഒരു കൂട്ടം യുവാക്കൾ.ചൊവ്വാഴ്ച ഉച്ചയ്ക്ക് കാഞ്ഞിരപ്പള്ളി 26ാം മൈലിലെ പോപ്പുലർ ഹ്യുണ്ടായ് ഷോറൂമി ന് മുന്നിലാണ് സംഭവം. ഷോറുമിലെ ജിവനാക്കാരായ യുവാക്കളാണ് തൃപ്രയാർ സ്വദേ ശി ഗോപാലനാചാരിക്ക് തണലായത്. ഷോറൂമിന് മുന്നിലാണ് അവശനിലയിൽ കണ്ട ഗോപാലനചാരിയോട് കാര്യങ്ങൾ തിരക്കിയതോടെയാണ് പണം നഷ്ടമായതിനെത്തുടർ ന്ന് കുട്ടിക്കാനത്ത് നിന്നും തൃപൃയാറിലേക്ക് നടന്നു പോകുന്നതിനിടയിലാണ് അവശനില യിൽ കുഴഞ്ഞ് വീഴുന്നത്. രോഗാവസ്ഥകൾ ഉണ്ടായിട്ടും കുടുംബത്തിലെ പ്രാരാബ്ദ്ധങ്ങ ൾ കൊണ്ട് കുട്ടിക്കാനത്ത് അന്യസംസ്ഥാനതൊഴിലാളികളോടൊപ്പം കേബിൾ കുഴി കുത്തുന്ന ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ.ജോലി കഴിഞ്ഞു മടങ്ങവേ ബാഗും പണവും കൂടെ പണിയെടുത്ത അന്യസംസ്ഥാന തൊഴിലാളികൾ തട്ടിയെടുത്ത് കടന്നുകളഞ്ഞതായി പറയുന്നു. അവശനിലയായിലായിരു ന്ന ഇദേഹത്തിന് ഭക്ഷണവും വെള്ളവും നൽകിയ ശേഷം പോപ്പുലർ ഹ്യുണ്ടായ് ഡീലർ ഷിപ്പിലെ സ്റ്റാഫുകൾ ചേർന്ന് യാത്രാച്ചിലവിനും ഭക്ഷണത്തിനും ഉള്ള സമാഹരിച്ച് നൽകി ബസിൽ കയറ്റി യാത്രയയക്കുകയും ചെയ്തു.പബ്ലിസിറ്റിക്കോ പൊങ്ങച്ചത്തിനോ വേണ്ടിയല്ല. ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നാളെ ഒരു ജീവൻ രക്ഷപെട്ടാൽ അത്രയും സന്തോഷമെന്ന് കുറിപ്പോടെ ഗോപലനാചരി ക്കൊപ്പമുള്ള ചിത്രവും ഈ യുവാക്കൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. അതെ ഇനിയും മരിച്ചിട്ടില്ല മനസാക്ഷിയുള്ള മനസ്സുകൾ.