കളഞ്ഞുകിട്ടിയ പേഴ്സും പണവും പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു
കാഞ്ഞിരപ്പള്ളി: റോഡിൽ കളഞ്ഞുകിട്ടിയ പേഴ്സും പണവും വിലപ്പെട്ട രേഖകളും പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ഓട്ടോ ഡ്രൈവർ നാടിന്നാകെ മാതൃകയായി.
കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ ഓട്ടോറിക്ഷാ ഓടിക്കുന്ന ചേനപ്പാടി പാതിയാങ്കൽ ലാലിയാണ് ഇത് സ്റ്റേഷനിൽ എത്തിച്ചത്.കഴിഞ്ഞ ദിവസം ഓട്ടം കഴിഞ്ഞു മടങ്ങവേയാണു് ലാലിക്ക് പേഴ്സും മറ്റും കളഞ്ഞുകിട്ടിയത്. സി ഐ ടി യു പ്രവർത്തകരായ ശ്രീകുമാർ കണ്ടത്തിൽ, ഷിയാസ് എന്നിവരും ലാലിയോ ടോപ്പം ഉണ്ടായിരുന്നു.ആലപ്പുഴ സ്വദേശി സാലിയായുടേതാണ് പേഴ്സ്സ്.കാഞ്ഞിരപ്പള്ളി താലൂക്ക് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സിഐടിയു) വിന്റെ സജീവ പ്രവർത്തകനാണ് ലാലി.