എരുമേലിയിലെ വർക്ക്ഷോപ്പ് ഉടമയാണ് കഥയിലെ താരം. എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപത്ത് ടു വീലർ വർക് ഷോപ്പ് നടത്തുന്ന കിഴക്കേതിൽ നെഗി രാവിലെ കട തുറക്കാൻ വന്നപ്പോൾ ദാ കിടക്കുന്നു മേൽവിലാസമില്ലാത്ത ഒരു കത്തും ഒരു കുപ്പി യിൽ പെട്രോളും. ഇത് കണ്ട് പകച്ചുപോയ കടയുടമ കത്ത് വായിച്ചുകഴിഞ്ഞപ്പോളാണ് കാര്യം മനസിലായത്. മുണ്ടക്കയത്ത് നിന്നും റാന്നിയിലേക്ക് പോവുകയായിരുന്ന ബൈ ക്ക് യാത്രികർക്ക് വഴിയിൽ വെച്ച് പെട്രോൾ തീർന്ന് പോയതിനാൽ മറ്റ് വഴിയില്ലാതെ വർക്ക് ഷോപ്പിലെ ബൈക്കിൽ നിന്നും പെട്രോൾ ഊറ്റുകയും പിന്നീട് അത് തിരിച്ച് വെ ക്കുകയും ചെയ്തു ക്ഷമ ചോദിക്കുന്നതാണ് കത്തിൽ.
കത്ത് വായിച്ച നെഗി തന്റെ കടയിലെ സിസി ക്യാമറ പരിശോധിച്ചതോടെ സംഗതി സ ത്യമാണെന്ന് മനസിലായി. കഴിഞ്ഞ ദിവസം അർധരാത്രിയോടെ രണ്ട് യുവാക്കൾ കട യുടെ മുന്നിലെ ഗേറ്റ് കടന്ന് കയറുന്നതും പാർക്ക്‌ ചെയ്ത് വെച്ചിരിക്കുന്ന ബൈക്കുകളി ൽ നീല നിറത്തിലുള്ള പൾസർ ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റി എടുത്ത് മടങ്ങുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. അടുത്ത ദിവസം പുലർച്ചെയോടെ പെട്രോളും കത്തും കട യുടെ മുന്നിൽ ഇതേ യുവാക്കൾ കൊണ്ടു വെക്കുന്നതിന്റെ ദൃശ്യങ്ങളും സിസി ക്യാമറ യിലുണ്ടായിരുന്നു.
രാത്രിയിൽ പെട്രോൾ പമ്പുകൾ അടച്ചതിനാൽ യാത്രാമധ്യേ പെട്രോൾ തീർന്ന യുവാക്കൾ നിവൃത്തിയില്ലാതെ ചെയ്ത പ്രവൃത്തിയാണിതെന്ന് മനസിലായെന്ന് നെഗി പറഞ്ഞു. മാ ന്യന്മാരായ ആ ഹതഭാഗ്യരോട് താൻ ക്ഷമിച്ചത് അവർ അറിയട്ടെയെന്ന് കരുതി കത്തും ഒപ്പം ക്ഷമിച്ചു എന്ന വാചകവും ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്‌തതാണ് സോഷ്യൽ മീഡി യയിൽ വൈറലായിരിക്കുന്നത്. മനസിൽ നിറഞ്ഞ പുഞ്ചിരിയോടെ നേഗി വീണ്ടും പറയു ന്നു, ഹതഭാഗ്യരെ നിങ്ങളോട് ഞാൻ ക്ഷമിച്ചിരിക്കുന്നു.
കത്തിലെ വാചകങ്ങൾ ഇങ്ങനെ…. പ്രിയപ്പെട്ട ചേട്ടാ,
മുണ്ടക്കയത്ത് നിന്നും റാന്നിയിലേക്ക് പോവുകയായിരുന്ന ഞങ്ങൾ വഴിയിൽ വെച്ച് പെ ട്രോൾ തീർന്ന് പോയതിനാൽ മറ്റ് വഴിയില്ലാതെ ഈ നീല പൾസർ വണ്ടിയിൽ നിന്നും അ ല്പം പെട്രോൾ എടുക്കേണ്ടി വന്നു. അങ്ങനെ ചെയ്യേണ്ടി വന്നതിൽ മാപ്പ് ചോദിക്കുന്ന തോടൊപ്പം എടുത്തതിലധികം പെട്രോൾ ഇവിടെ വാങ്ങി തിരികെ വെക്കുന്നു. അനുവാ ദമില്ലാതെ ചെയ്ത ഈ പ്രവൃത്തിക്ക് സാഹചര്യം മനസിലാക്കി മാപ്പ് നൽകണമെന്ന് അ ഭ്യർത്ഥിക്കുന്നു. എന്ന് രണ്ട് ഹതഭാഗ്യർ ഒപ്പ്.