പൊൻകുന്നം : കൊടുങ്ങൂർ കീച്ചേരിപ്പടി ഭാഗത്ത് താമസിക്കുന്ന ഉണ്ണികൃഷ്ണപ്പണിക്കരാ ണ് വഴിയിൽ കിടന്നുകിട്ടിയ ഒരുലക്ഷത്തോളം രൂപ അടങ്ങിയ ബാഗ് ഉടമസ്ഥയെ ക ണ്ടെത്തി തിരിയെ ഏൽപ്പിച്ചു സമൂഹത്തിന്ന് മാതൃകയായത്. കൊടുങ്ങൂർ അമ്പലം ചാമംപതാൽ റോഡിൽ വാഴൂർ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ മുട്ടമ്പലത്ത് വീട്ടിൽ റെനിയുടെ ഒരുലക്ഷത്തോളം രൂപ അടങ്ങിയ ബാഗാണ് നഷ്ടപെട്ടത്.
നഷ്ടപ്പെട്ട ബാഗ് അന്വേഷിച്ചു നടക്കുന്നതിനിടെ കൊടുങ്ങൂർ കീച്ചേരിപ്പടി ഭാഗത്ത് താമസിക്കുന്ന ഉണ്ണികൃഷ്ണപ്പണിക്കർ എന്നയാൾക്ക് ബാഗ് ലഭിച്ചു. ബാഗ് ലഭിച്ച ഉടൻ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ അജിത് കുമാറിനെ അറിയിക്കുകയും ബാഗുമായി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ എത്തുകയും ചെയ്തു.മെമ്പർ ഉടൻ ബാഗിൻ്റെ ഉടമസ്ഥയെ ബന്ധപ്പെടുകയും ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് വരാൻ അറിയിക്കു കയും ചെയ്തു.തുടർന്ന് ഗ്രാമപഞ്ചായത്തിലെത്തിയ ഉടമസ്ഥയ്ക്ക് ബാഗ് നൽകി. നഷ്ട പ്പെട്ടതിനെ ഓർത്തു പരിഭ്രാന്തയായിരുന്ന റെനി ഹൃദയത്തിൻറെ ഭാഷയിൽ നന്ദി പറഞ്ഞു.